Category: KOZHIKKODE

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രോഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി

കോഴിക്കോട്: യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം കിണറ്റിലിട്ടു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി കാരാളിപ്പറമ്പില്‍ രമേശനെയാണ് അജ്ഞാതസംഘം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ രമേശന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. രാവിലെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് രമേശനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് രമേശനെ പുറത്തെത്തിച്ചത്. രമേശനെ വെട്ടാനുപയോഗിച്ചതെന്ന് കരുതുന്ന കത്തി സമീപത്തുള്ള കടയുടെ പരിസരത്തുനിന്ന് കണ്ടെത്തി. [...]

Read More

ബെംഗളൂരുവില്‍ കാറപകടം; നാല് മലയാളികള്‍ക്ക് ഗുരുതര പരിക്ക്

ബെംഗളൂരുവില്‍ കാറപകടം; നാല് മലയാളികള്‍ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ ഹൊസൂറിലുണ്ടായ കാറപകടത്തില്‍ നാല് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം.

Read More

കോഴിക്കോട് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു

കോഴിക്കോട് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു

കോഴിക്കോട്: ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ 14 വയസുള്ള ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു.കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയിലാണ് സംഭവം. ഓഗസ്റ്റ് 17 നാണ് പ്രസവം നടന്നത്. കഴിഞ്ഞ ഫെബ്രുവരിവരെ കുട്ടി സ്‌കൂളില്‍ പോയിരുന്നു. അതിന് ശേഷം വയറുവേദനെയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വിവാഹം ഗോത്രാചാര പ്രകാരം നടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ കോളനികളുമായി നേരിട്ട് ബന്ധമുള്ളത് സ്‌കൂളധികൃതര്‍ക്കാണ്. അവരാണ് ഇക്കാര്യം ആദ്യം പുറത്തറിയുന്നത്. പെണ്‍കുട്ടി പ്രസവിച്ച കോളനിയില്‍ പുറത്തുനിന്ന് ആളുകള്‍ എത്തുന്നുണ്ടെന്നും [...]

Read More

7ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

7ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 7.28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഒരാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന് സലാല വഴി ഒമാന്‍ എയര്‍ വിമാനത്തില്‍ കോഴിക്കോട്ടെത്തിയ കാസര്‍കോട് സ്വദേശി അഷ്‌റഫ് ബെന്‍ദാദ് (47)ആണ് പിടിയിലായത്. ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളില്‍ ഷീറ്റ് രൂപത്തിലാക്കി തിരിച്ചറിയാത്തവിധം ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 232 ഗ്രാം (29 പവന്‍) സ്വര്‍ണം ആണ് ഉണ്ടായിരുന്നത്.

Read More

അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് അജയ് തറയില്‍

അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് അജയ് തറയില്‍

കോഴിക്കോട്: അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധാനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് ഉത്തരവ് ഇറക്കണമെന്നും അജയ് തറയില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതിനല്‍കുന്നവര്‍ക്കും മാത്രമാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രത്തില്‍ കയറി ആരാധന നടത്തുന്നത് പതിവാണ്. [...]

Read More

ഷവര്‍മ കഴിച്ച അഞ്ച് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍

ഷവര്‍മ കഴിച്ച അഞ്ച് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഷവര്‍മ കഴിച്ച അഞ്ച് പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍. ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഷവര്‍മ വാങ്ങിയ കല്ലാച്ചിയിലെ ബേക്കറി പൊലീസ് അടച്ചു പൂട്ടി.

Read More

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. അത്തപൂക്കളമൊരുക്കി മാവേലിയെ കാത്തിരിക്കുന്ന കുരുന്നുകള്‍, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വിത്യാസമില്ലാതെ ഊഞ്ഞാലാടി രസിക്കുന്നവര്‍. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്‍പന്തുകളിയും പുലിക്കളിയും എല്ലാമായി ആഘോഷം പൊടിപൂരമാക്കാനുള്ള മല്‍സരം. ഇതും ഓണക്കാലത്തിന്റെ മാത്രം സവിശേഷത. ഓണമെന്നാല്‍ സമൃദ്ധിയുടെ അടയാളമായ സദ്യയാണ് പ്രധാനം. തൂശനിലയില്‍ വിളമ്പിയ കുത്തരി ചോറ്. ഇല നിറയെ കറികള്‍. മധുരസ്മരണയില്‍ ഇലയില്‍ പഴവും പപ്പടവും കുഴച്ച് പായസം. [...]

Read More

മലയാളികള്‍  ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലില്‍

മലയാളികള്‍ ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലില്‍

തിരുവനന്തപുരം:മലയാളികള്‍ ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലിലാണ്. ഒരാഴ്ച നീളുന്ന ഔദ്യോഗിക ഓണാഘോഷങ്ങള്‍ക്കും ഇന്ന് തലസ്ഥാനത്ത് തുടക്കമാവും. ഓണാഘോഷം സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ശന ഗതാഗത നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നുമുതല്‍ ഏഴുനാള്‍ നഗരം ഓണാഘോഷത്തിനമര്‍പ്പിലമരും. വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും. മഞ്ജുവാര്യരുടെയും ഗായകന്‍ വിജയ് യേശുദാസിന്‍റയും നേതൃത്ത്വത്തില്‍ നൃത്ത-സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇത്തവണ കവടിയാറില്‍ നിന്ന് കിഴക്കേകോട്ടയും [...]

Read More

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം. പുഞ്ചിരി പൊഴിഞ്ഞുനില്‍ക്കുന്ന മലയാളത്തിന്റെ ഐശ്വര്യചൈതന്യം നിലനിര്‍ത്തിയ നാട്. ഓണത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യവും സൗഭാഗ്യവും ഏറ്റുവാങ്ങിയ നാട്. അതിനെ നമുക്കിന്ന് തനതായ നിലയില്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്നില്ല. എന്നിരുന്നാലും ഓണവേള സമ്പന്നമാര്‍ന്ന ഒരു കാലഘട്ടത്തിന്റെ മഹനീയ വാഴ്ച. അത് മനുഷ്യചരിത്രത്തിന്റെ അസാധാരണ പ്രതീക്ഷകള്‍ക്ക് എന്നെന്നും മകുടമണിയുന്നു. തിരുവോണ നാളില്‍ പൂക്കളത്തിനു തൊട്ടുമുന്‍പില്‍ ശുദ്ധിചെയ്ത ഒരു മരപ്പലകമേല്‍ ചെറുതും വലുതുമായ ക്രമീകൃത ഉയരത്തില്‍ ഏഴും ഒമ്പതും തൃക്കാക്കരയപ്പനെ വയ്ക്കുകയാണ് പതിവ്. തിരുവോണനാളില്‍ [...]

Read More