FLASH NEWS

    നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി     രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു

Category: MALAPPURAM

തിരൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട

തിരൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട

മലപ്പുറം: തിരൂരില്‍ 22 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി ബീരാനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണു പിടികൂടിയതില്‍ ഭൂരിഭാഗവും. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണു പണം പിടികൂടിയത്. തിരൂരില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണമാണിതെന്നു പൊലീസ് പറഞ്ഞു.

Read More

സ്‌കൂള്‍ ബസ് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസ് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയില്‍ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വളാഞ്ചേരി വൈക്കത്തൂര്‍ എയുപി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു അധികൃതര്‍ വ്യക്തമാക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ വിട്ടയച്ചു.

Read More

ഐ.എസില്‍ എത്തിയതായിക്കരുതുന്ന  മലയാളികളുടെ എണ്ണം 183

ഐ.എസില്‍ എത്തിയതായിക്കരുതുന്ന മലയാളികളുടെ എണ്ണം 183

ന്യൂഡല്‍ഹി:ഐ.എസില്‍ എത്തിയതായിക്കരുതുന്ന മലയാളികളുടെ എണ്ണം 183.ഇതില്‍ 95 പേര്‍ അഫ്ഗാനിലെ നാംഗര്‍ഹാറിലും ശേഷിക്കുന്നവര്‍ ഇറാഖ്, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലുമാണെന്നാണ് കരുതുന്നത്.പട്ടികയിലുള്‍പ്പെട്ട 79 പേര്‍ ഇപ്പോഴും ബന്ധുക്കളുമായി ബന്ധം പുലര്‍ത്തുന്നവരാണ്. ഇവരില്‍ 88 പേര്‍ കാസര്‍കോട് ജില്ലക്കാരും 33 പേര്‍ കണ്ണൂരുകാരും 28 പേര്‍ മലപ്പുറത്തുകാരുമാണ്. കോഴിക്കോട്ടുനിന്നുള്ള 19 പേരും കൊല്ലത്തുനിന്നുള്ള ആറുപേരും പാലക്കാട്ടുനിന്നുള്ള അഞ്ചുപേരും ഇക്കൂട്ടത്തിലുണ്ട്. ഗള്‍ഫിലെത്തിയശേഷം കാണാതായവരുടെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ലിസ്റ്റ്.

Read More

മരണപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച നിലയില്‍

മരണപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച നിലയില്‍

മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് കൊളത്തൂരില്‍ അഞ്ചു മാസം മുമ്പ് മരണപ്പെട്ടയാളുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂരാണ് സംഭവം. വാഴയില്‍ സെയിദിന്റെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്. ഏതാനും നാളുകളായി വീട്ടുകാരെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.വാതില്‍പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്.നിലത്ത് കിടത്തിയ മൃതദേഹത്തിന് ചുറ്റുമിരിക്കുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയുമാണ് അകത്ത് കാണാന്‍ സാധിച്ചത്.മദ്രസ അധ്യാപകനായിരുന്നു മരിച്ച സയ്യിദ്. പോലിസും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.

Read More

സൗദിയില്‍ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

സൗദിയില്‍ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം ഇരമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില(32), മാതാവ് ചിറ്റുങ്ങന്‍ ആലുങ്ങള്‍ സാബിറ(62) എന്നിവരാണ് മരിച്ചത്. സൗദിയിലെ മദാഇന്‍ സാലിഹയിലായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഫാറൂഖ്, മക്കളായ ഷയാന്‍(7), റിഷാന്‍(4),പിതാവ് അബ്ദുള്ളക്കുട്ടി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുന്നാളിന് ശേഷം മദാഇന്‍ സാലിഹയിലായിലേക്ക് സന്ദര്‍ശനത്തിന് പോയതായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ യാത്രയ്ക്കിടെ പൊട്ടിത്തെറിച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.

Read More

സംസ്ഥാനത്ത് 11 പേര്‍കൂടി വിവിധ പകര്‍ച്ചവ്യാധികള്‍മൂലം മരിച്ചു

സംസ്ഥാനത്ത് 11 പേര്‍കൂടി വിവിധ പകര്‍ച്ചവ്യാധികള്‍മൂലം മരിച്ചു

മലപ്പുറം:തൃശ്ശൂര്‍ പുതൂര്‍ വല്‍സ (60), കൊണ്ടാഴി അമ്പിളി (38), കൊല്ലം തെക്കുംഭാഗം അജിത്കുമാര്‍ (36), ആലപ്പുഴ നെടുമുടി തെക്കേമുറി ഉപ്പന്‍കളത്തില്‍ പങ്കജാക്ഷന്റെ മകന്‍ പ്രസാദ് (48), പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ വയങ്കര പുത്തന്‍വീട്ടില്‍ കമലാക്ഷിയമ്മ (66), മണ്ണൂര്‍ കിഴക്കുംപുറം പള്ളിപ്പടി കളത്തുംപടി വാണിയപ്പുള്ളി വീട്ടില്‍ യശോദ (75) എന്നിവര്‍ ഡെങ്കിപ്പനിമൂലം മരിച്ചു. കൊല്ലം കൊറ്റംകരയില്‍ അഫ്‌സല്‍ (13), സുധാദേവി (46), തിരുവനന്തപുരം നാലാഞ്ചിറ തറട്ടയില്‍ കെ.ആര്‍.എ. 179-ല്‍ എ. ബാബു (49), പാറശ്ശാല നെടുവാന്‍വിള മഞ്ചാടിത്തോട്ടം പുതുവല്‍ [...]

Read More

ഒരു കോടിരൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

ഒരു കോടിരൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

തിരൂര്‍ : മലപ്പുറം തിരൂരങ്ങാടിയില്‍ ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പഴയ 1000, 500 രൂപയു നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.

Read More

ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു

ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു

മലപ്പുറം: ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി വിനോദിന്റെ മകള്‍ അപൂര്‍വ (മൂന്ന്) ആണ് മരിച്ചത്. എടക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.

Read More

സംസ്ഥാനത്തിന്ന് എട്ട് പനി മരണം

സംസ്ഥാനത്തിന്ന് എട്ട് പനി മരണം

മലപ്പുറം:സംസ്ഥാനത്തിന്ന് എട്ട് പനി മരണം കൂടി. 157 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കാല്‍ലക്ഷത്തിലധികം പേരാണ് ഇന്ന് വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടിയത്. ഇതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ തേടി മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാലയ മേധാവികള്‍ക്കും മുഖ്യമന്ത്രി കത്തയച്ചു. ശനിയാഴ്ച മാത്രം ഡെങ്കിപ്പനി ബാധിച്ച് അഞ്ച് മരണം. തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ഒരോരുത്തരും കോഴിക്കോട് രണ്ടുപേരുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പത്തനംതിട്ട സ്വദേശി വിജയകുമാര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചും മരിച്ചു. തൃശൂര്‍ [...]

Read More

യച്ചൂരിക്കെതിരായ കയ്യേറ്റം പ്രധാനമന്ത്രി പ്രതികരിക്കണം. പി.കെ കുഞ്ഞാലിക്കുട്ടി

യച്ചൂരിക്കെതിരായ കയ്യേറ്റം പ്രധാനമന്ത്രി പ്രതികരിക്കണം. പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജിച്ച് തല കുനിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം. ഇത്തരം കയ്യേറ്റങ്ങള്‍ക്കുള്ള പ്രചോദനകേന്ദ്രത്തെയാണ് നിയന്ത്രിക്കേണ്ടത്. എന്‍.ഡി.എയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ പ്രതിപക്ഷത്തെ ഉന്നത നേതാക്കള്‍ക്ക് വരെ സുരക്ഷ ഇല്ലാതെയായി തീര്‍ന്നിരിക്കുന്നു. ഒരു പാര്‍ട്ടിയുടെ ഉന്നതനായ ദേശീയ നേതാവിനെ അവരുടെ പാര്‍ട്ടി ആസ്ഥാനത്തിനകത്ത് വെച്ച് അക്രമിക്കാന്‍ ഒരു കൂട്ടം ക്രിമിനലുകള്‍ക്ക് മൂന്നു വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണം ധൈര്യം [...]

Read More