Category: KERALA

സെക്രട്ടേറിയറ്റിലെ പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

സെക്രട്ടേറിയറ്റിലെ പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഹൗസിങ് സഹകരണ സംഘം ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി കോണഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനായിരുന്നു. വായ്പാ വിതരണത്തിലെ ക്രമക്കേടുമായില്‍ സഹകരണ സംഘം സെക്രട്ടറി കൂടിയായിരുന്ന രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സഹകരണസംഘ രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. [...]

Read More

നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനത്തിന് സ്റ്റേ

നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനത്തിന് സ്റ്റേ

കൊച്ചി: നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് സ്റ്റേ. അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 31ന് അന്തിമ വിജ്ഞാപനം ഇറക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Read More

ഡി സിനമാസ് ഭൂമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവ്

ഡി സിനമാസ് ഭൂമി ഇടപാട് അന്വേഷിക്കാന്‍ ഉത്തരവ്

തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവ്. ഡി സിനമാസ് നിര്‍മ്മിച്ച ഭൂമിയില്‍ കയ്യേറ്റമില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. തൃശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ദിലീപിന് അനുകൂലമായി നല്‍കിയ വിജിലന്‍സ് റിപ്പോർട്ടാണ് തള്ളിയത്. തീയേറ്റര്‍ നിര്‍മാണത്തിനായി ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് പരാതി നല്‍കിയിട്ടുള്ളത്. ദിലീപിനും മുന്‍ ജില്ലാ കളക്ടര്‍ എം എസ് ജയയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍, [...]

Read More

കതിരൂര്‍ മനോജ് വധം: ജയരാ‍ജനെതിരെ യു‌എ‌പി‌എ നിലനില്‍ക്കും

കതിരൂര്‍ മനോജ് വധം: ജയരാ‍ജനെതിരെ യു‌എ‌പി‌എ നിലനില്‍ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനുൾപ്പടെയുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കും. യുഎപിഎ ചുമത്താന്‍ സംസ്ഥാനത്തിന്‍റെ അനുമതി വേണമെന്നായിരുന്നു ഹർജി. പ്രതികളുടെ കാര്യത്തിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാം. ഒന്നു മുതൽ 19 വരെയുള്ള പ്രതികളുടെ കാര്യത്തിലാണിത്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണമാണിതെന്നും അതിൽ സംസ്ഥാനത്തിന്‍റെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. വിധിപറയുന്നതിന് മുമ്പ് സര്‍ക്കാറിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പ്രതിയെ സഹായിക്കുന്ന പ്രവണത സർക്കാർ കാണിക്കുന്നതായും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുള്ളതായും കോടതി [...]

Read More

ട്രക്കിങ് ദുരന്തം; ട്രക്കിങ് ക്ലബ്ബ് ഗൈഡിനെ അറസ്റ്റ് ചെയ്തു

ട്രക്കിങ് ദുരന്തം; ട്രക്കിങ് ക്ലബ്ബ് ഗൈഡിനെ അറസ്റ്റ് ചെയ്തു

കൊച്ചി: തമിഴ്നാട് കൊരങ്ങണി മലയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പന്ത്രണ്ട് പേര്‍ വെന്ത് മരിക്കാന്‍ ഇടയായ സംഭവത്തില്‍ വിനോദ സഞ്ചാരികളെ ട്രക്കിംഗിന് എത്തിച്ച ചെന്നൈ ട്രക്കിങ് ക്ലബ്ബ് ഗൈഡ് പ്രഭുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡ് ചെന്നിമലയില്‍ നിന്നുമാണ് ഇയാളെ തേനി പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നടത്തിപ്പുകാരനായ പീറ്റര്‍ നിലവില്‍ ഒളവിലാണ്. സംഭവം നടന്നതിന് പുറകേ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. [...]

Read More

മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍

മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍

തിരുവനന്തപുരം: ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ ഇനി 12 വരെ തുറന്നിരിക്കും. എന്നാല്‍, മറ്റു മേഖലകളില്‍ നിലവിലെ സമയത്തില്‍ മാറ്റമില്ല. ഏപ്രില്‍ രണ്ടുമുതലാണ് പുതിയ നയം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുക.വിദേശ നിര്‍മിത വിദേശമദ്യങ്ങള്‍ ഇനിമുതല്‍ ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറവില്‍പ്പനശാലകളിലൂടെയും വില്‍ക്കാന്‍ അനുമതി നല്‍കും.പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവില്‍പ്പന ഘട്ടംഘട്ടമായി നിര്‍ത്തും. മൂന്നുമാസത്തിനകം ഇതു നടപ്പില്‍വരുത്താനാണ് തീരുമാനം. ഗ്ലാസ് കുപ്പികളില്‍ മദ്യം എത്തിക്കാന്‍ [...]

Read More

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ 24 മണിക്കൂര്‍ സമയത്തേക്കു കനത്ത മഴയ്ക്കു സാധ്യതയുള്ളതായാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Read More

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് താത്‌ക്കാലിക സ്റ്റേ

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് താത്‌ക്കാലിക സ്റ്റേ

കൊച്ചി: ഷുഹൈബ് വധത്തിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് സ്റ്റേ ഉത്തരവ്. മാര്‍ച്ച് 22ന് വിശദമായ വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും നിലവില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് ഏഴിനായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ ശുബൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. [...]

Read More

ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍

ഇരിട്ടി: ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. രേഖകളില്ലാതെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു നോട്ടുകളാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. ഉളിക്കല്‍ സ്വദേശിയായ കെസി സോണി, നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ് ഹൗസില്‍ മുഹമ്മദ് അന്‍ഷാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ കുന്നോത്ത് വെച്ച് എസ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന രണ്ട് ബസ്സുകളില്‍ നിന്നായി പൊലീസ് പണം പിടിച്ചെടുത്തത്. ഇരിട്ടി എസ്‌ഐ പിസി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള [...]

Read More

കള്ളുഷാപ്പുകള്‍ തുറക്കുന്നത് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം

കള്ളുഷാപ്പുകള്‍ തുറക്കുന്നത് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം

ന്യൂഡല്‍ഹി:പഞ്ചായത്തുകളിലെ നഗരമേഖലകളെ മദ്യശാലാ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയ വിധി കള്ള് ഷാപ്പുകള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി. കള്ളുഷാപ്പുകള്‍ തുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. എന്നാല്‍ കള്ള് മദ്യമാണോയെന്ന വിഷയത്തില്‍ അഭിപ്രായം പറയാന്‍ കോടതി തയ്യാറായില്ല. കള്ള് വീര്യം കുറഞ്ഞ പാനീയമായതിനാല്‍ മദ്യമായി പരിഗണിക്കരുതെന്നായിരുന്നു കേരളത്തിന്റെയും കള്ളു ഷാപ്പ് ഉടമകളുടെയും വാദം. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ പരിധിയിലെ മദ്യശാലാ നിരോധനത്തില്‍ പഞ്ചായത്തുകളിലെ നഗര പ്രദേശങ്ങള്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടതി ഇളവനുവദിച്ചത്. ഇത് കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്ന് ചീഫ് [...]

Read More