Category: PALAKKAD

വൃദ്ധ കുത്തേറ്റ് കൊല്ലപ്പെട്ടു

വൃദ്ധ കുത്തേറ്റ് കൊല്ലപ്പെട്ടു

പാലക്കാട് : പാലക്കാട് നെന്മാറയില്‍ വൃദ്ധയെ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെന്മാറ വല്ലങ്ങില്‍ മാരിയമ്മ(82) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം കിണറ്റില്‍നിന്നാണ് കണ്ടെടുത്തത്‌. രണ്ട് കത്തികള്‍ കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. മാരിയമ്മയുടെ ഭര്‍ത്താവ് മാണിക്കന്‍ ചെട്ടിയാര്‍ നേരത്തേ മരിച്ചിരുന്നു. വീടു പൂട്ടി കാവല്‍ ഏര്‍പ്പെടുത്തിയ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി സിഐ സുനില്‍കുമാര്‍ പറഞ്ഞു. മകനും കുടുംബത്തിനുമൊപ്പമായിരുന്നു മാരിയമ്മയുടെ താമസം. മകന്‍ സുബ്രഹ്മണ്യനും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് 12ന് ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയായിരുന്നു [...]

Read More

അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികെ കുഞ്ഞിന്റെ കാത്തിരിപ്പ്‌

അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികെ കുഞ്ഞിന്റെ കാത്തിരിപ്പ്‌

തിരുപ്പൂര്‍: അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന കുഞ്ഞ് നൊമ്പര കാഴ്ചയായി. കൊച്ചി-സേലം ദേശീയപാതയില്‍ തിരുപ്പൂരിദ് മീസപം സെങ്കപ്പള്ളിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം യുവതിയുടെ കൈക്കുഞ്ഞ് ഇരുന്ന് കരയുന്നുണ്ടായിരുന്നു. ഉത്തരേന്ത്യക്കാരിയെന്ന് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സമീപത്തിരിക്കുന്നത് യുവതിയുടെ മകനാണെന്നും കരുതപ്പെടുന്നു. കുട്ടിയുടെ ശരീരത്തിലും രക്തം പുരണ്ടിട്ടുണ്ട്. വഴിയാത്രക്കാരാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു.തുടര്‍ന്ന് യുവതിയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ [...]

Read More

വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

ഷൊര്‍ണ്ണൂര്‍: പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ ആറാണിയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരണപ്പെട്ടു. വയനാട് മുള്ളന്‍കൊല്ലി കൊട്ടാരത്തില്‍ വീട് ഭാസ്‌കരന്റെ മകന്‍ വിനോജ് (32), തൃശ്ശൂര്‍ കാഞ്ഞിരക്കോട് പനയന്‍ക്കോട് വീട്ടില്‍ റിജോ ജോണി(25) എന്നിവരാണ് മരിച്ചത്. തൃശ്ശൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ലോറി ഡ്രൈവര്‍മാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.എതിരെ വന്ന ലോറിയിലേക്ക് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം.

Read More

വീട്ടില്‍ ഉറങ്ങിക്കിടന്ന ദളിത് പൂജാരിയെ ആക്രമിച്ചു

വീട്ടില്‍ ഉറങ്ങിക്കിടന്ന ദളിത് പൂജാരിയെ ആക്രമിച്ചു

പാലക്കാട്: ഉറങ്ങിക്കിടന്ന ദളിത് പൂജാരിയെ വീട്ടിൽ കയറി ആക്രമിച്ചു. ചെർപ്പുളശ്ശേരി സ്വദേശി ബിജു നാരായണൻ ആണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ പരിക്കുകളോടെ ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജു നാരായണന് നേരെ നേരത്തെ ആസിഡ് ആക്രമണമുണ്ടായിരുന്നു. വരുന്ന ജനുവരിയിൽ ദളിത് പൂജാരിമാരെ ഉൾപ്പെടുത്തി മഹായാഗത്തിന് തയ്യാറെടുക്കുന്നതിനെതിരെ ഭീഷണിയുള്ളതായി ബിജു പോലീസിൽ പരാതി തൽകിയിരുന്നു.

Read More

വിഎം രാധാകൃഷ്ണന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി

വിഎം രാധാകൃഷ്ണന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി

പാലക്കാട്: മലബാർ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ വ്യവസായി വി.എം. രാധാകൃഷ്ണന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി. 23 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്‍റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003-2007 കാലയളവിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. നേരത്തെ എൻഫോഴ്സ്മെന്‍റ് രാധാകൃഷ്ണന്‍റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004-2008 കാലയളവിൽ സാന്പത്തിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാർ സിമന്‍റിൽ ഏറ്റവും വലിയ അഴിമതി നടന്നതും. കണ്ടുകെട്ടിയതിൽ [...]

Read More

ഇന്ന് അല്‍ഷിമേഴ്‌സ് ദിനം

ഇന്ന് അല്‍ഷിമേഴ്‌സ് ദിനം

ഇടുക്കി:ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം. മറവിയുടെ കാണക്കയത്തിലേക്ക് വീണവരെ കൈപിടിച്ചുയര്‍ത്തേണ്ടതിന്റെയും പരിചരിക്കേണ്ടതിന്‍രെയും ആവശ്യകത ഓര്‍മെപ്പെടുത്തിയാണ് ഒരു അല്‍സ്‌ഹൈമേഴ്‌സ് ദിനം കൂടി കടന്ന് പോകുന്നത്. ബ്ലസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായര്‍ മലയാളികളുടെ നൊമ്പരമാണ്. ഇതുപോലെ സ്മൃതിനാശം സംഭവിച്ച രണ്ട് ലക്ഷത്തോളം പേരാണ് കേരളത്തിലുള്ളത്. ലോകത്ത് മൊത്തം 40 കോടിയിലധികം അല്‍സ്‌ഹൈമേഴ്‌സ് രോഗികളുണ്ടന്നാണ് കണക്ക്. തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍സ്‌ഹൈമേഴ്‌സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. [...]

Read More

പാലക്കാട്ട് വീണ്ടും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും

പാലക്കാട്ട് വീണ്ടും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും

പാലക്കാട്: ശനിയാഴ്ച ആരംഭിച്ച മഴയ്ക്ക് അല്‍പ്പം ശമനമായെങ്കിലും മഴക്കെടുതികള്‍ക്ക് അറുതി ഉണ്ടായിട്ടില്ല. പാലക്കാട്ട് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുകയാണ്. അട്ടപ്പാടി വണ്ടന്‍പാറയില്‍ ഇന്ന് പുലര്‍െച്ച വീണ്ടും ഉരുള്‍പൊട്ടി. ഇതിനിടെ മണ്ണാര്‍ക്കാട്-അഗളി പ്രധാനപാതയില്‍ കോട്ടത്തറയില്‍ മണ്ണിടിച്ചിലുമുണ്ടായി. വന്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പുഴകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ കാട്ടു പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആദിവാസികളെ രക്ഷിക്കാനുള്ള നീക്കം ഫലപ്രദമായിട്ടില്ല. അതിനു വേണ്ട ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് പേപ്പാറ, നെയ്യാര്‍ ഡാമുകള്‍ സംഭരണ ശേഷി [...]

Read More

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രോഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അട്ടപ്പാടിയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ആതിരയാണ് മരിച്ചത്. ഉരുള്‍ പൊട്ടലിലുണ്ടായ മലവെള്ളപ്പാച്ചിലില്‍പെട്ട ആതിരയെ നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. നാലു വീടുകള്‍ തകര്‍ന്നു.

Read More

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍

അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍

പാലക്കാട്: കനത്തമഴയെ തുടര്‍ന്ന് അട്ടപ്പാടി ആനക്കല്ലില്‍ ഉരുള്‍പൊട്ടി. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. അട്ടപ്പാടി ചുരം റോഡില്‍ മരം കടപുഴകിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ആളപായമില്ല. ഇന്നലെ ചുരത്തില്‍ പലയിടങ്ങളിലായി മണ്ണിടിഞ്ഞും മരം വീണും ഗതാഗതം മുടങ്ങിയിരുന്നു. ആറാം വളവില്‍ മുളങ്കൂട്ടം കടപുഴകി റോഡിലേക്ക് മറിഞ്ഞു. എട്ടാം വളവിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നൂറു കണക്കിനു വാഹനങ്ങളാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ചുരത്തില്‍ കുടുങ്ങിയത്. മണ്ണാര്‍ക്കാട് നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിശമന സേന പ്രവര്‍ത്തകര്‍ എത്തി [...]

Read More