Category: PATHANAMTHITTA

പത്തനം‌തിട്ടയില്‍ വെടിപ്പുര അപകടം : മരണം രണ്ടായി

പത്തനം‌തിട്ടയില്‍ വെടിപ്പുര അപകടം : മരണം രണ്ടായി

പത്തനംതിട്ട: ഇരവിപേരൂരില്‍ പിആര്‍ഡിഎസ് ആസ്ഥാനത്ത് വെടിപ്പുരയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു.വെടിക്കെട്ട് നടത്താനെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശികളായ ഗുരുദാസും ഭാര്യ ആശയുമാണ് മരിച്ചത്. ആറ് പേര്‍ക്ക്‌ പരിക്കുണ്ട്. പരിക്കേറ്റവരും വെടിക്കെട്ട് നടത്താനെത്തിയ തൊഴിലാളികളാണെന്നാണ് വിവരം. രാവിലെ ഒമ്പതരയോടുകൂടിയാണ് അപകടം നടന്നത്. പരിക്കേറ്റവരെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല. പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകനായ കുമാരഗുരുദേവന്റെ ജന്മദിനാഘോഷങ്ങള്‍ നടന്നുവരികയായിരുന്നു ഇവിടെ. ആചാരത്തിന്റെ ഭാഗമായി ചെറിയതോതില്‍ വെടിക്കെട്ട് വഴിപാട് ഇവിടെ നടത്താറുണ്ട്. വെടിമരുന്നു സൂക്ഷിക്കുന്ന വെടിപ്പുരയ്ക്ക് രാവിലെ ഒമ്പതരയോടെ തീപിടിക്കുകയായിരുന്നു. വലിയ രീതിയിലുള്ള സ്‌ഫോടനമുണ്ടായതായാണ് [...]

Read More

റാന്നി സ്വദേശിനിയെ മതംമാറ്റിയെന്ന കേസ് എന്‍.ഐ.എ. ഏറ്റെടുത്തു

റാന്നി സ്വദേശിനിയെ മതംമാറ്റിയെന്ന കേസ് എന്‍.ഐ.എ. ഏറ്റെടുത്തു

കൊച്ചി: റാന്നി സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. പ്രതികൾക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസിൽ മൂന്നാഴ്ച മുൻപ് വിവാഹത്തിന് സഹായം ചെയ്ത റിയാസിന്റെ ബന്ധുവും എറണാകുളം പറവൂർ സ്വദേശിയുമായ ഫയാസിനേയും, മാഞ്ഞാലി സ്വദേശി സിയാദിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരടക്കം 9 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതി റിയാസ് സൗദി അറേബ്യയിലായതിനാലാണ് കേന്ദ്രസ‍ർക്കാർ നിർദ്ദേശപ്രകാരം എൻഐഎ കേസന്വേഷണം [...]

Read More

വനിതാഡോക്ടര്‍ തീവണ്ടിയില്‍നിന്ന് വീണുമരിച്ചു

വനിതാഡോക്ടര്‍ തീവണ്ടിയില്‍നിന്ന് വീണുമരിച്ചു

തൃശ്ശൂര്‍: യാത്രക്കിടെ വനിതാഡോക്ടര്‍ രാത്രി തീവണ്ടിയില്‍നിന്ന് വീണുമരിച്ചു.പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആസ്​പത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോയ മലബാര്‍ എക്‌സ്​പ്രസിലാണ് സംഭവം ഉണ്ടായത്.തൃശ്ശൂര്‍ കോലഴി പോട്ടോറിലാണ് ചൊവ്വാഴ്ച പകല്‍ റെയില്‍പ്പാളത്തില്‍ തുഷാരയുടെ മൃതദേഹം കണ്ടത്. കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളെയും സഹായിയായ സ്ത്രീയെയും കൂട്ടി പോവുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍നിന്ന് രാത്രി ഒമ്പതരയോടെ [...]

Read More

മണ്ഡലമകരവിളക്കുത്സവകാലത്തെ അവസാന നെയ്യഭിഷേകം ഇന്ന്

മണ്ഡലമകരവിളക്കുത്സവകാലത്തെ അവസാന നെയ്യഭിഷേകം ഇന്ന്

ശബരിമല: സന്നിധാനത്ത് ഈ മണ്ഡലമകരവിളക്കുത്സവകാലത്തെ അവസാന നെയ്യഭിഷേകം ഇന്ന്. രാവിലെ 10 മണിക്ക് നെയ്യഭിഷേകം അവസാനിപ്പിച്ച് ദേവസ്വംവക കളഭാഭിഷേകം നടക്കും. തിരുവാഭരണമണിഞ്ഞുള്ള അയ്യപ്പദര്‍ശനം 18ന് സന്ധ്യാ ദീപാരാധനക്ക് ശേഷമുള്ള പുഷ്പാഭിഷേകം ആരംഭിക്കുന്നത് വരെ തുടരും. നാളെ രാത്രി 10 മണി വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. 19ന് രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി പൂജ. 20ന് രാവിലെ ആറിന് നട തുറന്ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തും. തുടര്‍ന്ന് മേല്‍ശാന്തി ക്ഷേത്രം അടച്ച് [...]

Read More

ഹരിവരാസനം പുരസ്‌കാരം കെ. എസ് ചിത്ര ഏറ്റുവാങ്ങി

ഹരിവരാസനം പുരസ്‌കാരം കെ. എസ് ചിത്ര ഏറ്റുവാങ്ങി

പമ്പ: ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഗായിക കെ. എസ് ചിത്രയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. സന്നിധാനത്തെ ശ്രീധര്‍മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ ഹരിവരാസനം പുരസ്‌കാരം നല്‍കുന്നത്. മലയാളത്തിന്റെ ഓമനപുത്രിയും സ്വകാര്യ അഹങ്കാരവുമായ ചിത്ര, യേശുദാസിനൊപ്പം ചേര്‍ത്തുവെയ്ക്കാവുന്ന അതുല്യ ഗായികയാണെന്നും ഹരിവരാസനം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാണെന്നും അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. തനിക്ക് ലഭിച്ച [...]

Read More

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

ശബരിമല: അയപ്പന്‍മാരെ ഭക്തിയുടെ പരകോടിയിലെത്തിച്ച് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. രാവും പകലുമില്ലാതെ ജ്യോതി ദര്‍ശനത്തിനായി കാത്തു നിന്ന അയ്യപ്പന്‍മാരുടെ ശരണം വിളികളില്‍ അതോടെ അന്തരീക്ഷം അയ്യപ്പമയമായി തീര്‍ന്നു. എങ്ങും എവിടെയും ‘സ്വാമിയെ ശരണമയ്യപ്പാ’ എന്ന മന്ത്രം മാത്രം. വൈകുന്നേരം തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നതോടെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.47നായിരുന്നു മകരസംക്രമം. ധനുരാശി മകരം രാശിയിലേക്കു കടക്കുന്ന മുഹൂര്‍ത്തമാണിത്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന നെയ്‌തേങ്ങ സംക്രമസമയത്ത് [...]

Read More

ഇന്ന് മകരജ്യോതി

ഇന്ന് മകരജ്യോതി

ശബരിമല: തിരുവാഭരണങ്ങളണിഞ്ഞ അയ്യപ്പന്റെ തിരുമുമ്പില്‍ കിഴക്കേ ആകാശത്ത് ഞായറാഴ്ച സന്ധ്യക്ക് മകരജ്യോതി തെളിയും.എല്ലായിടങ്ങളിലും സ്വാമിഭക്തരാണ്.മകരസംക്രമസമയമായ ഞായറാഴ്ച 1.47-ന് സംക്രമപൂജയും അഭിഷേകവും നടക്കും. സൂര്യന്‍ ധനുരാശിയില്‍നിന്നു മകരംരാശിയിലേക്കു കടക്കുന്ന സമയമാണിത്. പന്തളം കൊട്ടാരത്തില്‍നിന്നു കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി ഞായറാഴ്ച വൈകീട്ട് 6.40-ന് ദീപാരാധന നടക്കും. ഈസമയത്ത് ആകാശത്ത് മകരനക്ഷത്രം ഉദിക്കും. തുടര്‍ന്ന് കിഴക്കു പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

Read More

തിരുവാഭരണ ഘോഷയാത്ര 12ന് പുറപ്പെടും

തിരുവാഭരണ ഘോഷയാത്ര 12ന് പുറപ്പെടും

പന്തളം: മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നും പുറപ്പെടും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ നാളെ രാത്രി ഏറ്റുവാങ്ങുന്ന തിരുവാഭരണങ്ങള്‍ 12ന് പുലര്‍ച്ചെ 5 മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വയ്ക്കും. 11.30ന് പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മരാജയെ മേടക്കല്ലില്‍നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലെത്തിക്കും. 12ന് പ്രത്യേക പൂജകള്‍ക്കായി നടയടയ്ക്കും. കര്‍പ്പൂരദീപവും നീരാജനവുമുഴിഞ്ഞ് വീരാളിപ്പട്ടു വിരിച്ച് തിരുവാഭരണപേടകം ഒരുക്കും. തുടര്‍ന്ന് [...]

Read More

ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

പമ്പ: ശബരിമല തീര്‍ഥാടകന്‍ ആനയുടെ കുത്തേറ്റ് മരിച്ചു ചെന്നൈ സ്വദേശി നിരേഷ് കുമാറാണ് (30) മരിച്ചത്. കരിമല മുകളില്‍ വെച്ച് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആനയുടെ കുത്തേറ്റത്. 12 മണിയോടെ കൂടെയുള്ളവര്‍ നിരോഷിനെ പമ്പയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ചെന്നൈയില്‍ നിന്നുള്ള 19 അംഗ സംഘത്തോടൊപ്പമാണ് നിരോഷ് എത്തിയത്. പ്രതീകാത്മക ചിത്രം

Read More

അടൂരില്‍ ബൈക്കപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

അടൂരില്‍ ബൈക്കപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: എംസി റോഡില്‍ അടൂര്‍ വടക്കടത്തുകാവില്‍ മിനിലോറി ബൈക്കുമായി കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ വിശാദ്, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മൂവരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ബൈക്കും മിനിലോറിയും വലിയ വേഗത്തിലായിരുന്നു. മൂവരും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ അടൂര്‍ ജനറലാശുപത്രിയിലേക്ക് മാറ്റി.

Read More