Category: THIRUVANANTHAPURAM

ബോട്ട്​ സമരം പിന്‍വലിച്ചു

ബോട്ട്​ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോട്ട്​ സമരം പിന്‍വലിച്ചു. ചീഫ്​ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ്​ സമരം പിന്‍വലിക്കാന്‍ ധാരണയായത്​. ബോട്ടുടമകള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്​ സര്‍ക്കാര്‍ ഉറപ്പ്​ നല്‍കിയതായി ഉടമകള്‍ അറിയിച്ചു. ഇതുസംബന്ധിച്ച്‌​ ഫിഷറീസ്​ മന്ത്രിയുമായി പിന്നീട്​ ചര്‍ച്ചകള്‍ ഉണ്ടാവും. അതേ സമയം, ചെറുമീനുകളെ പിടികൂടുന്ന ബോട്ടുകള്‍ക്കെതിരായ ഫിഷീറസ്​ വകുപ്പ്​ സ്വീകരിക്കുന്ന നടപടികളില്‍ നിന്ന്​ പിന്നോട്ടില്ലെന്ന്​ചീഫ്​സെക്രട്ടറി വ്യക്തമാക്കിയതായാണ്​സൂചന. ഡീസലിന്​സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്ന ആവശ്യവും ഉടമകള്‍ ഉയര്‍ത്തിയിരുന്നു. 3800 ബോട്ടുകളാണ് മത്സ്യബന്ധനം നിര്‍ത്തിവച്ച് സമരത്തിന് ഇറങ്ങിയത്. [...]

Read More

ഫിസിയോതെറപ്പിസ്റ്റുകള്‍ ഡോക്ടറല്ല; സര്‍ക്കാര്‍ ഉത്തരവ്

ഫിസിയോതെറപ്പിസ്റ്റുകള്‍ ഡോക്ടറല്ല; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഫിസിയോതെറപിസ്റ്റുകള്‍ക്ക് സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്താന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് മാത്രമായി ഒരു കൗണ്‍സില്‍ വേണമെന്ന് ആവശ്യവും സര്‍ക്കാര്‍ തള്ളി. ഇനി മുതല്‍ ഫിസിയോ തെറപ്പിസ്റ്റുകള്‍ക്ക് ഡോക്ടര്‍ എന്ന് കൂടി പേരിനൊപ്പം വെയ്‌ക്കാനാകില്ല. സ്വതന്ത്രമായി രോഗ നിര്‍ണയവും ചികില്‍സയും നല്‍കാനുമാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങളനുസരിച്ച് ഫിസിയോ തെറപ്പി പാരാമെഡിക്കല്‍ കോഴ്‌സ് മാത്രമാണ്. എംബിബിഎസ് കഴിഞ്ഞ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫിസിയോ തെറപ്പിസ്റ്റുകളുടെ സ്വതന്ത്ര ചികില്‍സ [...]

Read More

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങല്‍ മാമം പാലത്തില്‍നിന്ന് സ്‌കൂള്‍ ബസ് മറിഞ്ഞു. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കറ്റു. പരിക്കേറ്റ കുട്ടികളെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്ന സമയത്ത് 15 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. നിയന്ത്രണംവിട്ട സ്‌കൂള്‍ബസ് വെള്ളത്തിലേക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. ഈ പാലത്തില്‍ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

Read More

സ്കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധം

സ്കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധം

തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ എടുത്ത രേഖ നിര്‍ബന്ധമാക്കി പുതിയ ആരോഗ്യനയം പ്രഖ്യാപിച്ചു. വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും ആരോഗ്യ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. കരട് ആരോഗ്യ നയം മന്ത്രിസഭ അംഗീകരിച്ചു.

Read More

സംസ്ഥാനത്തെ സ്വകാര്യബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്തെ സ്വകാര്യബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്. നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്. എന്നാല്‍ പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും മുഖ്യമന്ത്രി വ്യക്തമാക്കി. സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തൃശൂര്‍ അടക്കമുള്ളിടത്ത് രാവിലെ മുതല്‍ ചില ബസ്സുകള്‍ ഓടിത്തുടങ്ങിയിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്.

Read More

തിരുവനന്തപുരത്ത് ഇന്ന് കടയടപ്പ് സമരം

തിരുവനന്തപുരത്ത് ഇന്ന് കടയടപ്പ് സമരം

തിരുവനന്തപുരം: കച്ചവട നികുതി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരം ജില്ലയില്‍ കടകളടച്ച് പ്രതിഷേധ സമരം നടത്തും.200 രൂപയായിരുന്ന കച്ചവട നികുതി 2000 രൂപയാക്കി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് സമരം. പ്രതിഷേധസൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കും. ഹോട്ടലുകള്‍, പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, സ്റ്റേഷനറി, ബേക്കറി, ഹാര്‍ഡ് വെയേര്‍സ്, തുണിക്കടകള്‍, മില്ലുകള്‍ തുടങ്ങിയ [...]

Read More

ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചർച്ച. സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബസ് സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതിനിടെ സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകൾക്കിടയിൽ ത‍ർക്കങ്ങളുണ്ട്. [...]

Read More

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്ന് മുതല്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക വിതരണം ഇന്നുമുതൽ. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. പെൻഷൻ വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നടത്താനുള്ള സർക്കാർ നീക്കത്തിരെ പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിഷേധവുയര്‍ത്തിയിരുന്നു.

Read More

ഇനി മുതല്‍ റീച്ചാര്‍ജ്ജ് ചെയ്താലേ വീട്ടില്‍ കറന്റുണ്ടാകൂ

ഇനി മുതല്‍ റീച്ചാര്‍ജ്ജ് ചെയ്താലേ വീട്ടില്‍ കറന്റുണ്ടാകൂ

തിരുവനന്തപുരം: ഇനി മുതല്‍ കറന്റ് ബില്ലടയ്ക്കാന്‍ ക്യൂ നില്‍ക്കണ്ട, ബില്‍ പേയ്‌മെന്റ് സമ്പ്രദായം ഒഴിവാക്കി പുതിയ രീതി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. മീറ്റര്‍ കാര്‍ഡ് അവതരിപ്പിക്കാനാണ് കെഎസ്ഇബിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഡിടിഎച്ച് പോലെ റീച്ചാര്‍ജ്ജ് ചെയ്യാവുന്ന പുതിയ മീറ്ററുകള്‍ സ്ഥാപിക്കും. കാര്‍ഡ് ആദ്യം തന്നെ റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. റീച്ചാര്‍ജ്ജ് തുക തീര്‍ന്നു കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ വൈദ്യുതിബന്ധം കട്ടാകും. പിന്നീട് വീണ്ടും റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.റീചാര്‍ജ് തുക തീരുമ്പോള്‍ [...]

Read More

ബസ് ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

ബസ് ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: ജനങ്ങളെ വലച്ച് ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ സമരം തുടരാനുള്ള തീരുമാനത്തിനെതിരെ ബസ് ഉടമകള്‍ക്കിടയില്‍ കടുത്ത ഭിന്നതയും ഉയര്‍ന്നു. കോണ്‍ഫഡറേഷനിലെ അഞ്ചു സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. ഗതാഗതമന്ത്രിയുമായി ബസുടമകള്‍ ഗസ്റ്റ്ഹൗസില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം തുടര്‍ന്നത്. അതേസമയം, അനിശ്ചിതകാല സമരവുമായി നീങ്ങുന്ന ബസ് ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിലേയ്ക്ക് കടക്കുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രനിരക്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ ഇല്ലെന്നും, ഇതേ [...]

Read More