Category: THRISSUR

തൃശൂര്‍ ചൂണ്ടേല്‍പ്പാടത്ത്  കത്തിക്കരിഞ്ഞ മൃതദേഹം

തൃശൂര്‍ ചൂണ്ടേല്‍പ്പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം

തൃശൂര്‍: ചൂണ്ടലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഹൈവേയ്ക്ക് സമീപമുള്ള പാടത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണ് എന്നു സംശയിക്കുന്നു. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Read More

നാലുവയസുകാരനെ കടിച്ച് കൊന്ന പുലിയെ പിടികൂടി

നാലുവയസുകാരനെ കടിച്ച് കൊന്ന പുലിയെ പിടികൂടി

ആതിരപ്പള്ളി: വാല്‍പാറയില്‍ നാലുവയസുകാരനെ കൊന്ന പുലിയെ പിടികൂടി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലുവയസുകാരനെ പുലി കടിച്ച് കൊന്നത്. വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് കുടുങ്ങിയത്. വൈകുന്നേരം വീടിനു വെളിയിൽ നിന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കാട്ടിനകത്ത് നിന്നും കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.തലയും ഉടലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം.

Read More

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം

മൂക്കനൂര്‍: അങ്കമാലി മൂക്കനൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയില്‍. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊലപ്പെട്ടത്. ശിവന്‍റെ സഹോദരൻ ബാബുവാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ഇയാളെ തൃശൂർ കൊരാട്ടിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിലായത്. അങ്കമാലി പൊലീസ് എത്തിയാൽ പ്രതിയെ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊല്ലപ്പെട്ട സ്മിതയുടെ മക്കളില്‍ ഒരാള്‍ക്കും [...]

Read More

ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മിച്ച ചിത്രം.വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വികടകുമാരന്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതെ ഉള്ളു. അരുണ്‍ ഘോഷാണ് വികടകുമാരന്റെ മറ്റൊരു നിര്‍മ്മാതാവ്.ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്. ഭാര്യ: പുഷ്യ. മക്കള്‍ നവനീത് ചന്ദ്രന്‍, നവരംഗ് ചന്ദ്രന്‍. അമ്മ: ശാരദ, സഹോദരങ്ങള്‍ ബൈജു [...]

Read More

തൃശൂരില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

തൃശൂരില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു

തൃശൂര്‍: സഹോദരിയെ ഓട്ടോ ഡ്രൈവര്‍ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവ് മര്‍ദ്ദമേറ്റ് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാലാണ് മരിച്ചത്. സുജിത്തിനെ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഒളിവിലാണ്.

Read More

നാളെ മുതല്‍ സ്വകാര്യ ബസ് സമരം

നാളെ മുതല്‍ സ്വകാര്യ ബസ് സമരം

തൃശൂര്‍: സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ നാളെ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ ആഹ്വാനപ്രകാരമാണിത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, പെട്രോള്‍-ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമകളുടെ വിവിധ സംഘടനകള്‍ സംയുക്തമായാണ് അനിശ്ചിതകാല സമരം നടത്തുന്നത്. അതേസമയം, ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ബസുടമാ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

Read More

ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 20 കിലോ സ്വര്‍ണ്ണം മോഷണം പോയി

ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; 20 കിലോ സ്വര്‍ണ്ണം മോഷണം പോയി

തൃശൂര്‍: ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. 20 കിലോ സ്വര്‍ണ്ണം മോഷണം പോയി. ചാലക്കുടി ഇടശ്ശേരി ജ്വറിയിലാണ് മോഷണം.ഇന്നലെ രാത്രി കവര്‍ച്ച നടന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപമാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്.സംഭവത്തെപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിഗദ്ഗദരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന ഊര്‍ജിതമാക്കി.

Read More

കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു(വീഡിയോ)

കലാമണ്ഡലം ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു(വീഡിയോ)

ഇരിങ്ങാലക്കുട: ക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) കുഴഞ്ഞുവീണു മരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന്റെ പള്ളിവേട്ടദിനമായ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ അദ്ദേഹത്തെ പുല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കമലദളം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗീതാനന്ദന്‍ തുള്ളലിനെ ജനകീയമാക്കിയ കലാകാരനാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളിലെ മുന്‍നിരക്കാരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. തൂവല്‍ കൊട്ടാരം, മനസ്സിനക്കരെ, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങി [...]

Read More

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മരണം

തൃശൂര്‍: കുന്നംകുളം പറേം പാടത്ത് ലോറിയും ബൈക്കും ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. അക്കിക്കാവ് സ്വദേശി അഭിലാഷ് (28) , പോര്‍ക്കുളം സ്വദേശി പ്രിന്‍സ് (24) എന്നിവരാണ് മരിച്ചത്. മരം കയറ്റിയ ലോറിയെ മറികടക്കുമ്പോഴാണ് അപകടം. ലോറിയില്‍ നിന്ന് മരം പുറത്തേയ്ക്ക് തള്ളി നിന്നിരുന്നു. ഈ മരത്തിലാണ് ആദ്യം ബൈക്കിടിച്ചത്. ലോറി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു . അര്‍ധരാത്രിയോടെയായിരുന്നു അപകടം. അഭിലാഷ് തല്‍ക്ഷണം മരിച്ചു. പ്രിന്‍സ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.

Read More

വനിതാഡോക്ടര്‍ തീവണ്ടിയില്‍നിന്ന് വീണുമരിച്ചു

വനിതാഡോക്ടര്‍ തീവണ്ടിയില്‍നിന്ന് വീണുമരിച്ചു

തൃശ്ശൂര്‍: യാത്രക്കിടെ വനിതാഡോക്ടര്‍ രാത്രി തീവണ്ടിയില്‍നിന്ന് വീണുമരിച്ചു.പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മരിച്ചത്. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആസ്​പത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോയ മലബാര്‍ എക്‌സ്​പ്രസിലാണ് സംഭവം ഉണ്ടായത്.തൃശ്ശൂര്‍ കോലഴി പോട്ടോറിലാണ് ചൊവ്വാഴ്ച പകല്‍ റെയില്‍പ്പാളത്തില്‍ തുഷാരയുടെ മൃതദേഹം കണ്ടത്. കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളെയും സഹായിയായ സ്ത്രീയെയും കൂട്ടി പോവുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍നിന്ന് രാത്രി ഒമ്പതരയോടെ [...]

Read More