Category: WAYANAD

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രോഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

വയനാട് ബത്തേരി താലുക്കില്‍ ഹര്‍ത്താല്‍

വയനാട് ബത്തേരി താലുക്കില്‍ ഹര്‍ത്താല്‍

കല്‍പ്പറ്റ: വയനാട് ബത്തേരി താലുക്കില്‍ ബി.ജെ.പി ഹര്‍ത്താല്‍.വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

Read More

കണ്ണന്റെ ഓർമ്മകളുമായി ഭവാനി ടീച്ചർ യാത്രയായി

കണ്ണന്റെ ഓർമ്മകളുമായി ഭവാനി ടീച്ചർ യാത്രയായി

കല്‍പ്പറ്റ: ഒടുവില്‍ കണ്ണന്റെ സവിധത്തിലലിയാന്‍ ഭവാനി ടീച്ചറും യാത്രയായി. 62-ാം വയസ്സില്‍ ടെസ്റ്റ്യൂബ് പരീക്ഷണത്തിലൂടെ അമ്മയായ ഭവാനി ടീച്ചറെ കേരളം മറക്കാനിടയില്ല. ആര്‍ത്തവവിരാമത്തിനുശേഷം അമ്മയാകുന്ന കേരളത്തിലെ ആദ്യ സ്ത്രീയും ലോകത്തിലെ മൂന്നാമത്തെ സ്ത്രീയുമെന്ന ഖ്യാതി അന്ന് ഭവാനിയമ്മയ്ക്കായിരുന്നു. മൂവാറ്റുപ്പുഴ കാവുങ്കര ആസാദ് റോഡില്‍ കരുണാനിവാസില്‍ ഭവാനിയമ്മ എന്ന ഭവാനി ടീച്ചര്‍ ഇന്നലെ രാവിലെ കല്‍പ്പറ്റ മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ എഴുപ്പാറാം വയസ്സില്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. ആറ്റുനോറ്റുണ്ടായ മകന്‍ കണ്ണനെ 2006 [...]

Read More

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഓണം ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. അത്തപൂക്കളമൊരുക്കി മാവേലിയെ കാത്തിരിക്കുന്ന കുരുന്നുകള്‍, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വിത്യാസമില്ലാതെ ഊഞ്ഞാലാടി രസിക്കുന്നവര്‍. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്‍പന്തുകളിയും പുലിക്കളിയും എല്ലാമായി ആഘോഷം പൊടിപൂരമാക്കാനുള്ള മല്‍സരം. ഇതും ഓണക്കാലത്തിന്റെ മാത്രം സവിശേഷത. ഓണമെന്നാല്‍ സമൃദ്ധിയുടെ അടയാളമായ സദ്യയാണ് പ്രധാനം. തൂശനിലയില്‍ വിളമ്പിയ കുത്തരി ചോറ്. ഇല നിറയെ കറികള്‍. മധുരസ്മരണയില്‍ ഇലയില്‍ പഴവും പപ്പടവും കുഴച്ച് പായസം. [...]

Read More

മലയാളികള്‍  ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലില്‍

മലയാളികള്‍ ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലില്‍

തിരുവനന്തപുരം:മലയാളികള്‍ ഓണത്തിരക്കിന്‍റെ ഉത്രാടപ്പാച്ചിലിലാണ്. ഒരാഴ്ച നീളുന്ന ഔദ്യോഗിക ഓണാഘോഷങ്ങള്‍ക്കും ഇന്ന് തലസ്ഥാനത്ത് തുടക്കമാവും. ഓണാഘോഷം സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ശന ഗതാഗത നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നുമുതല്‍ ഏഴുനാള്‍ നഗരം ഓണാഘോഷത്തിനമര്‍പ്പിലമരും. വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും. നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും. മഞ്ജുവാര്യരുടെയും ഗായകന്‍ വിജയ് യേശുദാസിന്‍റയും നേതൃത്ത്വത്തില്‍ നൃത്ത-സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇത്തവണ കവടിയാറില്‍ നിന്ന് കിഴക്കേകോട്ടയും [...]

Read More

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം

മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം. പുഞ്ചിരി പൊഴിഞ്ഞുനില്‍ക്കുന്ന മലയാളത്തിന്റെ ഐശ്വര്യചൈതന്യം നിലനിര്‍ത്തിയ നാട്. ഓണത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യവും സൗഭാഗ്യവും ഏറ്റുവാങ്ങിയ നാട്. അതിനെ നമുക്കിന്ന് തനതായ നിലയില്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്നില്ല. എന്നിരുന്നാലും ഓണവേള സമ്പന്നമാര്‍ന്ന ഒരു കാലഘട്ടത്തിന്റെ മഹനീയ വാഴ്ച. അത് മനുഷ്യചരിത്രത്തിന്റെ അസാധാരണ പ്രതീക്ഷകള്‍ക്ക് എന്നെന്നും മകുടമണിയുന്നു. തിരുവോണ നാളില്‍ പൂക്കളത്തിനു തൊട്ടുമുന്‍പില്‍ ശുദ്ധിചെയ്ത ഒരു മരപ്പലകമേല്‍ ചെറുതും വലുതുമായ ക്രമീകൃത ഉയരത്തില്‍ ഏഴും ഒമ്പതും തൃക്കാക്കരയപ്പനെ വയ്ക്കുകയാണ് പതിവ്. തിരുവോണനാളില്‍ [...]

Read More

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

ത്യാഗസ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍

ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശം പകര്‍ന്ന് ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നമുക്ക് നല്‍കുന്ന സന്ദേശം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഈദ്‌റാഹുകളില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

Read More

വയനാട് മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു

വയനാട് മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറത്തറ നായ്മൂലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. മുട്ടില്‍ സ്വദേശി കുഞ്ഞു മുഹമ്മദ് ആണ് മരിച്ചത്.മണ്ണിനടിയില്‍ കുടുങ്ങിയ ഇയാളെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞുമുഹമ്മദ് ഉള്‍പ്പടെ മൂന്ന് പേരാണ് മണ്ണിനടിയില്‍പ്പെട്ടിരുന്നത്. രണ്ടു പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഇടവിട്ടുള്ള മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

Read More

വയനാട്ടില്‍ കനത്ത മഴ: വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

വയനാട്ടില്‍ കനത്ത മഴ: വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

Read More

ബസ്സില്‍ കടത്തിയ 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

ബസ്സില്‍ കടത്തിയ 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

കല്‍പ്പറ്റ: 30 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശിയെ പൊലീസ് പിടികൂടി. ബെംഗലൂരുവില്‍ നിന്നും സ്വകാര്യ ബസില്‍ വയനാട്ടിലേക്ക് വന്ന കോഴിക്കോട് സ്വദേശി ജാഫറാണ് പൊലീസ് പിടിയിലായത്. രാവിലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബസില്‍ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെത്തിയത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. പണത്തിന് മതിയായ രേഖകള്‍ ഹാജരാക്കാന്‍ ജാഫറിന് സമയം നല്‍കുമെന്നും, ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Read More