Category: LATEST NEWS

ഷുഹൈബ് കുടംബസഹായ ഫണ്ട് പിരിച്ചവരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

ഷുഹൈബ് കുടംബസഹായ ഫണ്ട് പിരിച്ചവരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു

കോഴിക്കോട്:കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടംബത്തെ സഹായിക്കാനായി ഫണ്ട് പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. ഫണ്ട് പിരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സി.പി.എം പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് ആരോപണം. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാധരന്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.എം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Read More

ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചർച്ച. സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബസ് സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതിനിടെ സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകൾക്കിടയിൽ ത‍ർക്കങ്ങളുണ്ട്. [...]

Read More

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്ന് മുതല്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക വിതരണം ഇന്നുമുതൽ. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. പെൻഷൻ വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നടത്താനുള്ള സർക്കാർ നീക്കത്തിരെ പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിഷേധവുയര്‍ത്തിയിരുന്നു.

Read More

ബസ് ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

ബസ് ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: ജനങ്ങളെ വലച്ച് ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ സമരം തുടരാനുള്ള തീരുമാനത്തിനെതിരെ ബസ് ഉടമകള്‍ക്കിടയില്‍ കടുത്ത ഭിന്നതയും ഉയര്‍ന്നു. കോണ്‍ഫഡറേഷനിലെ അഞ്ചു സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. ഗതാഗതമന്ത്രിയുമായി ബസുടമകള്‍ ഗസ്റ്റ്ഹൗസില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം തുടര്‍ന്നത്. അതേസമയം, അനിശ്ചിതകാല സമരവുമായി നീങ്ങുന്ന ബസ് ഉടമകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിലേയ്ക്ക് കടക്കുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രനിരക്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ ഇല്ലെന്നും, ഇതേ [...]

Read More

തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി

തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി

കടപ്പ: തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. കടപ്പ ജില്ലയിലെ ഒന്റിമിറ്റ തടാകത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആറും പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 30-40 വയസ് പ്രായമുള്ളവരാണ് മരിച്ചത്. യുവാക്കളുടെ മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളൊന്നുമില്ല. അതിനാല്‍ യുവാക്കളെ കൊലപ്പെടുത്തിയതല്ലെന്നാണ് പോലീസ് നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.

Read More

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ്: മാനന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് പാല്‍വിതരണത്തിനിടെ വെട്ടേറ്റത്. കാലിന് പരിക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

ഷുഹൈബ് വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി

കണ്ണുര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ മാലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാവിലെ കീഴടങ്ങിയത് മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതികള്‍. ഇവര്‍ സ്‌റ്റേഷില്‍ എത്തിയത് സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം. ഇവര്‍ യഥാര്‍ത്ഥ പ്രതികളാണോ പാര്‍ട്ടി ഇട്ടുകൊടുക്കുന്ന പ്രതികളാണോ എന്ന സംശയം പോലീസിനുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ വൈകിട്ടോടെ അറസ്റ്റുണ്ടാകൂ. തില്ലങ്കേരിയില്‍ വിനീഷ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ [...]

Read More

തൃശൂര്‍ ചൂണ്ടേല്‍പ്പാടത്ത്  കത്തിക്കരിഞ്ഞ മൃതദേഹം

തൃശൂര്‍ ചൂണ്ടേല്‍പ്പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം

തൃശൂര്‍: ചൂണ്ടലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഹൈവേയ്ക്ക് സമീപമുള്ള പാടത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണ് എന്നു സംശയിക്കുന്നു. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Read More

സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

കോഴിക്കോട്: നിരക്കുവര്‍ധന ആവശ്യപ്പെട്ട് സമരത്തിലുള്ള സ്വകാര്യബസ് ഉടമകളുടെ പ്രതിനിധികള്‍ ഞായറാഴ്ച മന്ത്രി എ.കെ. ശശീന്ദ്രനെ കാണും.കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച ബസുടമാസംഘത്തിന് അനുമതി നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ വൈകീട്ട് നാലു മണിക്കാണിത്. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബസ്സുടമകള്‍ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

Read More

ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാംദിനം

ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാംദിനം

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സ്വകാര്യ ബസ് സര്‍വീസിനെ ഏറെ ആശ്രയിക്കുന്ന വടക്കന്‍, മധ്യ കേരളത്തെയാണ് സമരം ഏറെ ബാധിച്ചിരിക്കുന്നത്. ഉള്‍നാടുകളിലേക്കും ഗ്രാമീണ മേഖലയിലുമാണ് ഏറ്റവും ദുരിതം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ സ്വകാര്യ ബസ് ഉടമകള്‍ ഉറച്ചുനില്‍ക്കുകയാണ്. ബസ് നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് കാണിച്ചാണ് സമരം ആരംഭിച്ചത്. മിനിമം നിരക്ക് പത്ത് രൂപ വേണമെന്ന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ പിന്നാക്കം പോയെങ്കിലും വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യമടക്കമുള്ളവയില്‍ [...]

Read More