Category: NATIONAL

ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

ന്യൂഡല്‍ഹി:67-ാമത് എഡിഷന്‍ ലോകസുന്ദരിപ്പട്ടം മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരിയാനക്കാരി മാനുഷി ചില്ലര്‍ക്ക്. ചൈനയിലെ സാന്‍യ സിറ്റി അരീനയില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 108 പേരെ പിന്തള്ളിയാണ് മാനുഷിയുടെ നേട്ടം. കഴിഞ്ഞവര്‍ഷം ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്യൂട്ടോറിക്കന്‍ സുന്ദരി സ്റ്റെഫാനി ഡെല്‍വാലെ മാനുഷിയെ സുന്ദരിപട്ടം അണിയച്ചു. ആറാം തവണയാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യ സ്വന്തമാക്കുന്നത്. മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മിസ്സ ഫസ്റ്റ് റണ്ണറപ്പായി. ഇംഗ്ലണ്ടില്‍ നിന്നെത്തിയ സ്റ്റെഫാനി ഹില്‍ ആണ് സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് [...]

Read More

സ്​കൂൾ വിദ്യാർഥികൾക്ക്​ കായിക പരിശീലനം നിർബന്ധമാക്കുന്നു

സ്​കൂൾ വിദ്യാർഥികൾക്ക്​ കായിക പരിശീലനം നിർബന്ധമാക്കുന്നു

ന്യൂഡല്‍ഹി:സ്​കൂൾ വിദ്യാർഥികൾക്ക്​ എല്ലാദിവസവും ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കുന്നു. ഇതിനായി സർക്കാർ പ്രതിനിധികളും ആക്​ടിവിസ്​റ്റുകളും അടങ്ങിയ സമിതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്​ റിപ്പോർട്ട്​ സമർപ്പിച്ചു. റിപ്പോർട്ട്​ അംഗീകരിച്ചാൽ സ്കൂളുകളില്‍ ഒരു മണിക്കൂർ കായിക പരിശീലനം നിർബന്ധമാക്കും. മാനവവിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ശിൽപ്പശാലയിൽ നിന്നാണ്​ കായിക പരിശീലനം, മൂല്യാധിഷ്​ഠിത വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച ശുപാർശ സമർപ്പിക്കപ്പെട്ടത്​. പൊതുസമൂഹത്തിൽ നിന്നുള്ളവരും സംസ്​ഥാന, കേന്ദ്രസർക്കാർ പ്രതിനിധികൾ എന്നിവർ പ​ങ്കെടുത്ത ശിൽപ്പശാലയിൽ ഡിജിറ്റൽ വിദ്യാഭ്യാസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം, [...]

Read More

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകട നിലയില്‍

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകട നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലീനീകരണം തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ വീണ്ടും അപകട നിലയിലെത്തി. ഇന്ന് രാവിലെ ഡല്‍ഹി നഗരം മഞ്ഞില്‍ മൂടിനില്‍ക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ എ ക്യു ഐ ഇന്‍ഡക്‌സ് 460 യൂണിറ്റ് എന്ന അപകടകരമായ അളവിലെത്തി നില്‍ക്കുകയാണ്. അനുവദനീയമായ അളവ് 60 പോയൂണിറ്റാണ്. ഗാസിയാബാദിലാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. അനുവദനീയമായ അളവിനേക്കാള്‍ 33 മടങ്ങ് അധികമാണ് (848 യൂണിറ്റ്) ഗാസിയാബാദിലെ അന്തരീക്ഷ മലിനീകരണം. പുക മഞ്ഞിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു. എന്നാല്‍, [...]

Read More

നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി;മമത ബാനര്‍ജി

നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി;മമത ബാനര്‍ജി

കൊല്‍ക്കത്ത : നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്തെത്തി.നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും കുറച്ച് ആളുകളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കുക മാത്രമാണ് ഇതിലൂടെ ചെയ്തതെന്നുമാണ് മമത ആരോപിക്കുന്നത്.

Read More

ഇന്ധന കുടിശിക അടയ്ക്കണമെന്ന് കെഎസ്ആര്‍ടിസിയോട് സുപ്രീംകോടതി

ഇന്ധന കുടിശിക അടയ്ക്കണമെന്ന് കെഎസ്ആര്‍ടിസിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി അടയ്ക്കാനുള്ള ഇന്ധന കുടിശിക അടയ്ക്കണമെന്ന് സുപ്രീംകോടതി. കുടിശികയിനത്തില്‍ 90 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി അടയ്ക്കാനുള്ളത്. ഇളവ് നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. തുക സംസ്ഥന സര്‍ക്കാരോ കെ.എസ്.ആര്‍.ടി.സിയോ അടയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇളവ് നല്‍കണോ, വേണ്ടയോ എന്നത് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്നും സബ്‌സിഡി എന്നത് പരിഗണന മാത്രമാണെന്നും അവകാശമല്ലെന്നും കോടതി വ്യക്തമാക്കി

Read More

ആറ് മാസത്തിനിടെ സൈന്യം വധിച്ചത് 80 തീവ്രവാദികളെ

ആറ് മാസത്തിനിടെ സൈന്യം വധിച്ചത് 80 തീവ്രവാദികളെ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 80 തീവ്രവാദികളെ വധിച്ചതായി സൈന്യം. തെക്കന്‍ കശ്മീരില്‍ 115 തീവ്രവാദികള്‍ ആക്രമണത്തിന് സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച 80 തീവ്രവാദികളെ വധിച്ചതായാണ് സൈന്യം വിവരം പുറത്തുവിട്ടത്. ആക്രമണത്തിന് തയ്യാറായി 115 തീവ്രവാദികള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടെന്നും ഇവരില്‍ 99 പേരും കശ്മീര്‍ സ്വദേശികളാണെന്നും സൈന്യം പറയുന്നു. മേഖലയില്‍ വര്‍ധിച്ചു വരുന്ന ആക്രമണ സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. [...]

Read More

വീരജവാന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ നവംബറില്‍ എത്തിക്കും

വീരജവാന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ നവംബറില്‍ എത്തിക്കും

ഡെറാഡൂണ്‍: ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാന്‍സില്‍ വീരചരമമടഞ്ഞ രണ്ട് ഇന്ത്യന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ നവംബറില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിന് കരസേനയിലെ ഗഢ്‌വാള്‍ റൈഫിള്‍സിലെ സൈനികരുടെ സംഘം അടുത്തമാസമാദ്യം ഫ്രാന്‍സിലേക്ക് തിരിക്കും. അടുത്തിടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ രണ്ട് അജ്ഞാതര്‍ അടക്കം നാലു ഇന്ത്യന്‍ സൈനികരുടെ മൃതദേഹാവശിഷ്ടങ്ങള്‍ഡണ്‍കിര്‍ക്ക് നഗരത്തില്‍ നിന്ന്അകലെ ലവന്‍ടൈയെന്ന സ്ഥലത്ത് കണ്ടെത്തിയത്. കെട്ടിടം പണിക്ക് ഭൂമി കുഴിച്ചപ്പോഴാണ് ഇവ ലഭിച്ചത്. ഇതിനൊപ്പം ഇവരുടെ സൈനിക വിഭാഗത്തിന്റെ( റജിമെന്റ്) നമ്പര്‍( 39) എഴുതിയ സൈനിക മുദ്രയും കണ്ടെത്തി. ഇവര്‍ ഗഡ്‌വാള്‍ [...]

Read More

ട്രെയിന്‍ ടിക്കറ്റ് വേഗം ബുക്ക് ചെയ്യാന്‍ പുതിയ ആപ്പും സൈറ്റും

ട്രെയിന്‍ ടിക്കറ്റ് വേഗം ബുക്ക് ചെയ്യാന്‍ പുതിയ ആപ്പും സൈറ്റും

ന്യൂഡല്‍ഹി:റെയില്‍വേ പുതിയ ആപ്പും വെബ് സൈറ്റും തുടങ്ങുന്നു. ഇതുവഴി ടിക്കറ്റുകള്‍ വേഗം ബുക്ക് ചെയ്യാന്‍ സാധിക്കും. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍( ഐആര്‍സിടിസി) ആണ് പുതിയ നവീകരിച്ച വെബും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്പും വികസിപ്പിച്ചത്. പുതിയ വെബ് സൈറ്റ് ഉപയോഗിക്കാന്‍ എളുപ്പമാണ്. ലോഗിനും സുഗമം. പുതിയ സൈറ്റില്‍ ഉറപ്പായ ടിക്കറ്റുകളും യാത്രാത്തീയതിയും നേരിട്ട് കാണാം. തത്കാല്‍ അടക്കമുള്ള സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇതുവഴി കഴിയും. ട്രെയിനിന്റെ വരവും പോക്കും എസ്എംഎസുകളായി അറിയിക്കാനും [...]

Read More

തിയേറ്ററുകളിലെ ദേശീയഗാനം: വിധി പുനപരിശോധിക്കും

തിയേറ്ററുകളിലെ ദേശീയഗാനം: വിധി പുനപരിശോധിക്കും

ന്യൂഡല്‍ഹി:സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലാപനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. ദേശീയത ജനങ്ങള്‍കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ജനം തിയേറ്ററുകളില്‍ പോകുന്നത് വിനോദത്തിന് വേണ്ടിയാണെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നും പ്രേക്ഷകര്‍ ബഹുമാനസൂചകമായി എഴുന്നേറ്റുനില്‍ക്കണമെന്നുമായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതവ റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

താജ്മഹല്‍ പണിതത് മോഷ്ടിച്ചെടുത്ത വസ്തുവില്‍ ;സുബ്രഹ്മണ്യന്‍ സ്വാമി

താജ്മഹല്‍ പണിതത് മോഷ്ടിച്ചെടുത്ത വസ്തുവില്‍ ;സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി:താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന വസ്തു ജെയ്പ്പൂര്‍ രാജാക്കന്മാരില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ബലമായി വാങ്ങിയെടുത്തതാണെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. ജെയ്പ്പൂര്‍ രാജാവിനെയും മഹാരാജാക്കന്മാരെയും നിര്‍ബന്ധിച്ച് ഷാജഹാന്‍ വസ്തു വാങ്ങിയതിന് തെളിവുകളുണ്ട്. ഇതിനു നഷ്ടപരിഹാരമായി ഷാജഹാന്‍ 40 ഗ്രാമങ്ങള്‍ ജെയ്പ്പൂര്‍ രാജാവിന് നല്‍കി. താജ്മഹല്‍ ഇരിക്കുന്ന വസ്തുവിന്റെ മൂല്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ അതൊരു നഷ്ടപരിഹാരമേ അല്ല. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ താന്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. വസ്തുവില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. എന്നാല്‍ ആ ക്ഷേത്രം [...]

Read More