Category: NRI

ജിദ്ദയില്‍ കനത്ത മഴ: രണ്ടുമരണം

ജിദ്ദയില്‍ കനത്ത മഴ: രണ്ടുമരണം

ജിദ്ദ: രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ ജിദ്ദയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. രാവിലെ മുതല്‍ ജിദ്ദയില്‍ മഴ തുടങ്ങിയതോടെ നഗരപാതകളില്‍ വെള്ളം കയറി. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് രാവിലെ മുതല്‍.181 പേര്‍ക്ക് ഷോക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ ഷോക്കേറ്റ് മരിച്ചതായും, മറ്റൊരാള്‍ വീട് തകര്‍ന്ന് മരിച്ചതായും പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.വെള്ളക്കെട്ടിനെ തുടര്‍ന്ന് ജിദ്ദ- മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാല്‍ പലരുടെയും വിമാനയാത്ര മുടങ്ങി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് [...]

Read More

മലയാളി കുടുംബം ന്യൂസീലൻഡിൽ അബോധാവസ്ഥയിൽ

മലയാളി കുടുംബം ന്യൂസീലൻഡിൽ അബോധാവസ്ഥയിൽ

ഹാമിൽട്ടൺ: ന്യൂസീലൻഡിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളി കുടുംബം ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ.കൊല്ലം കൊട്ടാരക്കര നീലേശ്വരം ഷിബുസദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (62) എന്നിവരാണ് വൈകാടോയിലെ ആസ്പത്രിയിൽ ഒരാഴ്ചയായി അബോധാവസ്ഥയിൽ കഴിയുന്നത്. ബോട്ടുലിസം എന്ന ഭക്ഷ്യവിഷബാധയാണ് അബോധാവസ്ഥയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. ഇവർ കഴിച്ച മാംസം രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഷിബുവും കൂട്ടുകാരും ഇടയ്ക്ക് വേട്ടയ്ക്കു പോകാറുണ്ടെന്ന് ഇവരുടെ സുഹൃത്ത് സോജൻ ജോസഫിനെ ഉദ്ധരിച്ച് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്തു.വേട്ടയാടിക്കൊണ്ടുവന്ന ഇറച്ചി, [...]

Read More

ഖത്തറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു

ഖത്തറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു

ഖത്തര്‍: ഖത്തറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൂറ്റൂര്‍ പറമ്പത്ത് വീട്ടില്‍ മുഹമ്മദ് അലി (42) കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീണ്‍ കുമാര്‍ (52 ) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്.ഇരുവരും അലി ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ്.

Read More

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ വെടിവെച്ചു കൊന്നു

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ വെടിവെച്ചു കൊന്നു

കാലിഫോര്‍ണിയ : ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ മോഷ്ടാക്കള്‍ വെടിവെച്ചു കൊന്നു. ധര്‍മ്മപ്രീത് സിങ് ജസാര്‍ എന്ന 21 കാരന്‍ പഞ്ചാബിയെ ചൊവ്വാഴ്ച രാത്രിയാണ് കൊന്നത്. ഇവിടെ നിയമവിദ്യാര്‍ത്ഥിയായ സിങ് രാത്രിയില്‍ ജോലി ചെയ്തിരുന്ന പലചരക്കു കടയിലാണ് സംഭവം. സിങ്ങിന്റെ തലയ്ക്കാണ് വെടിയേറ്റത്. ജസാറിന് രണ്ട് സഹോദരിമാരാണ്. അച്ഛനുമമ്മയുമുണ്ട്. ഇവര്‍ പഞ്ചാബിലെ ഖോട്ടാരനിലാണ്. കലിഫോര്‍ണിയയിലെ ഫ്രെന്‍സോ നഗരത്തില്‍ രാത്രി കടയിലെത്തിയ നാലുപേര്‍ കട കൊള്ളയടിച്ചു. ഒരാള്‍ ഇന്ത്യക്കാരനായിരുന്നു. അര്‍മിത്‌രാജ് സിങ് അത്‌വാല്‍ (21) എന്ന ഈ അക്രമിയെ മണിക്കൂറുകള്‍ക്കകം [...]

Read More

സൗദിയിൽ പൊതുമാപ്പ് അവസാനിച്ചു

സൗദിയിൽ പൊതുമാപ്പ് അവസാനിച്ചു

സൗദി :സൗദിയിൽ പൊതുമാപ്പ് അവസാനിച്ചു. നിയമ ലംഘകരെ പിടികൂടുന്നതിനു ഇന്ന് മുതല്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇഖാമ തൊഴില്‍ നിയമ ലംഘകരേയും ഹജ്ജ് ഉംറ വിസ കാലാവധി അവസാനിച്ചു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരേയും പിടികൂടി നാടു കടത്തുന്നതിനു ഇന്ന് മുതല്‍പരിശോധന ശക്തമാക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നാളെ മുതൽ പരിശോധന ശക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് [...]

Read More

കുവൈത്തിലും ഇറാനിലും ഇറാഖിലും ഭൂചലനം: ഇറാനിൽ 129 മരണം (വീഡിയോ)

കുവൈത്തിലും ഇറാനിലും ഇറാഖിലും ഭൂചലനം: ഇറാനിൽ 129 മരണം (വീഡിയോ)

കുവൈത്ത് സിറ്റി: ഇറാഖിലും ഇറാനിലും കുവൈത്തിലുമടക്കം മധ്യപൂര്‍വ്വേഷ്യയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ ഇറാനിനിലും ഇറാഖിലുമായി 129 പേർ കൊല്ലപ്പെട്ടു. കുവൈത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനിൽ മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണ്.പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. മൂന്നു മിനിറ്റോളം പ്രകമ്പനം നീണ്ടു നിന്നു. കുവൈത്തിലെ അബ്ബാസിയ, സാമിയ, മങ്കഫ് എന്നിവിടങ്ങളിലാണ് കൂടുതല്‍ തീവ്രത രേഖപ്പെടുത്തിയത്. വീടുകളുടെ [...]

Read More

കുവൈറ്റില്‍ ഭൂചലനം; ആളപായമില്ല (വീഡിയോ)

കുവൈറ്റില്‍ ഭൂചലനം; ആളപായമില്ല (വീഡിയോ)

കുവൈറ്റ് : കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്ചെയ്തിട്ടില്ല. ഹവല്ലി,മേഹബുള്ള,അബ്ബാസിയ,സാല്‍മിയ മേഖലയിലാണ് ചെറിയ രീതിയില്‍ ഭൂചലനം അനുഭവപെട്ടത്‌.

Read More

അമേരിക്കയിലെ ടെക്‌സ‌സില്‍ പള്ളിയില്‍ വെടിവെപ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സ‌സില്‍ പള്ളിയില്‍ വെടിവെപ്പ്; 27 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സ‌സ്: അമേരിക്കയിലെ ടെക്‌സ‌സിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ അക്രമി നടത്തിയ വെടിവയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റതായി എഫ്ബിഐ അറിയിച്ചു. സാന്‍ അന്‍റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലന്‍ഡ് സ്‌പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലാണ് സംഭവം. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.30ന് പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഒറ്റയ്ക്കെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. അമ്പതോളം പേര്‍ മാത്രം പങ്കെടുത്ത പ്രാര്‍ത്ഥനാ ചടങ്ങിന് നേരെ തുടര്‍ച്ചയായി അക്രമി വെടിയുതിര്‍ത്തു. കാറില്‍ രക്ഷപ്പെട്ട അക്രമിയെ പൊലീസ് വെടിവച്ച് കൊന്നതായും അക്രമി ആത്മഹത്യ [...]

Read More

ദുബായിൽ നിന്നും മുന്നേകാൽ കോടി തട്ടിയതായുള്ള കേസിൽ യുവാവ് അറസ്റ്റിലായി

ദുബായിൽ നിന്നും മുന്നേകാൽ കോടി തട്ടിയതായുള്ള കേസിൽ യുവാവ് അറസ്റ്റിലായി

അടിമാലി: ദുബായിൽ ജോലി ചെയ്യുന്നതിനിടെ ജപ്പാൻ കമ്പനിയിൽ നിന്നും മുന്നേകാൽ കോടി തട്ടിയതായുള്ള കേസിൽ യുവാവ് അറസ്റ്റിലായി. അടിമാലി കുരിശുപാറ ചെറുവാഴത്തോട്ടത്തിൽ ജയപ്രസാദ് (36) നെയാണ് അടിമാലി സി.ഐ: പി.കെ. സാബുവും സംഘവും അറസ്റ്റ് ചെയ്തത്. ജപ്പാന്‍ കമ്പനി എംബസി വഴി സംസ്ഥാനപോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ: 2007 മുതൽ ഇയാൾ ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് കുടുംബസമേതം താമസം ദുബായിലാക്കി. 2015 ജനുവരി മുതൽ 2016 [...]

Read More

യുഎസിനെ ഭീതിയിലാഴ്ത്തി വീണ്ടും വെടിവയ്പ്

യുഎസിനെ ഭീതിയിലാഴ്ത്തി വീണ്ടും വെടിവയ്പ്

ന്യൂയോര്‍ക്ക്:ഡെന്‍വര്‍ നഗരപ്രാന്തത്തിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം വൈകുന്നേരം ആരറയോടെയോണ് വെടിവെപ്പുണ്ടായത്. മരിച്ചവര്‍ രണ്ടു പേരും പുരുഷന്മാരാണ്. ഒരു സ്ത്രീക്കാണ് പരിക്കേറ്റത്. അക്രമിയെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.നിരവധി പോലീസ് വ്യൂഹങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ താവ്രവാദികളാണെന്നാണ് സൂചനകള്‍. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്.

Read More