Category: OBITUARY

ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു

ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു

തിരുവനന്തപുരം: ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

Read More

ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

ചലച്ചിത്ര നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വികടകുമാരനാണ് ഏറ്റവും അവസാനമായി നിര്‍മിച്ച ചിത്രം.വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വികടകുമാരന്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതെ ഉള്ളു. അരുണ്‍ ഘോഷാണ് വികടകുമാരന്റെ മറ്റൊരു നിര്‍മ്മാതാവ്.ചിത്രം സംവിധാനം ചെയ്യുന്നത് ബോബന്‍ സാമുവലാണ്. ഭാര്യ: പുഷ്യ. മക്കള്‍ നവനീത് ചന്ദ്രന്‍, നവരംഗ് ചന്ദ്രന്‍. അമ്മ: ശാരദ, സഹോദരങ്ങള്‍ ബൈജു [...]

Read More

എസ്. മാധവൻ നായർ നിര്യാതനായി

എസ്. മാധവൻ നായർ നിര്യാതനായി

ആലപ്പുഴ :ഗാനരചയിതാവും, കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കലിന്റെ പിതാവ് ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ട് വീട്ടിൽ എസ്‌. മാധവൻ നായർ ( 78 വയസ്സ്) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്നു രാവിലെ 5.30ന് നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.07.02.2018

Read More

ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു

ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു

മുതുകുളം: ഒമാനില്‍ നിന്നും നാട്ടില്‍ എത്തിയ പ്രവാസി യുവാവു വീട്ടില്‍ എത്തും മുമ്പു മരിച്ചു. ആറാട്ടുപുഴ നല്ലാണിക്കല്‍ പുത്തന്‍വീട്ടില്‍ രാജേഷ് (30) ആണു മരിച്ചത്. മസ്‌ക്കറ്റില്‍ നിന്ന് അസുഖ ബാധിതനായാണ് ഇയാള്‍ നാട്ടില്‍ എത്തിയത്. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു എങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിവാഹം ശേഷം ഒന്നരമാസം കഴിഞ്ഞു ഗള്‍ഫില്‍ പോയതിനാല്‍ രാജേഷിന് മകളെ കാണാനായിട്ടില്ല.മസ്‌ക്കറ്റില്‍ മെക്കാനിക്കായിരുന്നു രാജേഷ്.

Read More

ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. ഗ്രന്ഥകാരനും ഓശാന മാസികയുടെ സ്ഥാപകനുമായിരുന്നു. സംസ്‌കാരം നാളെ (29-12-2017)രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. കേരളത്തില്‍ കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയും സഭയിലെ പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമര്‍ശകനുമാണ്ജോസഫ് പുലിക്കുന്നേല്‍. 1932 ഏപ്രില്‍ 14ന് ഭരണങ്ങാനത്തു ജനിച്ചു.കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുമ്പ് അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളായിരുന്നിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നു. കേരള [...]

Read More

തുമ്പി ഗവേഷകന്‍ സി ജി കിരണ്‍ അന്തരിച്ചു

തുമ്പി ഗവേഷകന്‍ സി ജി കിരണ്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ പ്രകൃതി നിരീക്ഷകനും തുമ്പി ഗവേഷകനുമായിരുന്ന സി ജി കിരണ്‍(40) അന്തരിച്ചു.തിട്ടമംഗലം മയൂരത്തില്‍ സി എസ് ഗോപി(റിട്ട. സൂപ്രണ്ടിങ് എന്‍ജിനീയര്‍)യുടെയും കെ ജി ഗിരിജയും മകനാണ്. ‘കേരളത്തിലെ തുമ്പികള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ‘പൊന്‍മുടി നിഴല്‍ തുമ്പി’ എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തിയതും കിരണ്‍ ആണ്. ഭാര്യ: നിത്യ സി എന്‍, മകന്‍: ആദിത്യ കിരണ്‍. സഹോദരന്‍: സി ജി അരുണ്‍( ജി ഐ ഇ ഹോംസ്). സഞ്ചയനം 2017 ഡിസംബര്‍ 31ന് രാവിലെ [...]

Read More

യുവാവ് മുങ്ങിമരിച്ചു

യുവാവ് മുങ്ങിമരിച്ചു

പത്തനാപുരം: കല്ലടയാറ്റിലെ കമുകുംചേരി ചെന്നിലമണ്‍ മൂര്‍ത്തിക്കാവ് കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കമുകുംചേരി ചരുവിലഴികത്തുവീട്ടില്‍ മുരളീധരന്‍ പിള്ളയുടെയും പുഷ്പകുമാരിയുടെയും മകന്‍ അനീഷ് എം.നായര്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കടവില്‍നിന്ന് മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. വിപിന്‍ എം.നായര്‍ സഹോദരനാണ്.

Read More

പരിസ്ഥിതി പ്രവര്‍ത്തക ഡോ എ ലത അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തക ഡോ എ ലത അന്തരിച്ചു

തൃശ്ശൂര്‍:പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ എ ലത(51) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശ്ശൂര്‍ ഒല്ലൂരിലെ വീട്ടില്‍ വച്ചാണ് അന്ത്യം. ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗവും റിവര്‍ റിസര്‍ച്ച് സെന്‍റര്‍ അധ്യക്ഷയുമായിരുന്നു. കൃഷി ഓഫീസറായിരിക്കെ ജോലി രാജി വച്ചാണ് ലത പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ പങ്കാളിയാകാന്‍ ആരംഭിച്ചത്. ട്രാജഡി ഓഫ് കോമണ്‍സ്, ഡൈയിംഗ് റിവേഴ്സ്, കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്‍റര്‍ ലിംഗിങ് ഓഫ് റിവേഴ്സ് എന്നീ കൃതികളുടെ രചനയിലും ലത പങ്കുവഹിച്ചു. എസ് [...]

Read More

ഗായിക ഗിരിജ ദേവി അന്തരിച്ചു

ഗായിക ഗിരിജ ദേവി അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച നഗരത്തിലെ ബി.എം ഹേര്‍ട്ട് റിസര്‍ച്ച് സെന്ററിലാണ് അന്ത്യം. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഗിരിജ ദേവി. ‘തുംരിയിലെ രാജ്ഞി’ എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. 1972ല്‍ പത്മശ്രീയും 1989ല്‍ പത്മഭൂഷണും 2016ല്‍ പത്മവിഭൂഷണും നല്‍കി രാഷ്ട്രം ആദരിക്കുകയായിരുന്നു. 1929 മേയ് എട്ടിന് ബനാറസിലാണ് ജനനം. ഗിരിജ ദേവിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Read More

ഡോ. വി സി ഹാരിസ് അന്തരിച്ചു

ഡോ. വി സി ഹാരിസ് അന്തരിച്ചു

കോട്ടയം: പ്രമുഖ എഴുത്തുകാരനും കോട്ടയം എം.ജി സര്‍വകലാശാലാ സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടറുമായ ഡോ. വി സി ഹാരിസ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഏറ്റുമാനൂരിനടുത്തുവെച്ച് കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാഹി സ്വദേശിയായ ഡോ ഹാരിസ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ തുടക്കകാലം മുതല്‍ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനെന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം സാഹിത്യ നിരൂപകന്‍, ചലച്ചിത്ര ഗവേഷകന്‍, നാടക, സിനിമാ [...]

Read More