Category: POLITICS

പിണറായി വിജയന്‍ പരാജയമാണെന്ന് ചെന്നിത്തല

പിണറായി വിജയന്‍ പരാജയമാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും റൂറല്‍ എസ്പിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

Read More

ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായികൂടാം;വി.എസ്

ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായികൂടാം;വി.എസ്

തിരുവനന്തപുരം: മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ് അച്യുതാനന്ദന്‍. വര്‍ഗീയതയെ തോല്‍പിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് കൂടാം. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി. ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് വി.എസിന്റെ പ്രതികരണം. കോണ്‍ഗ്രസ് സഹകരണത്തിനുള്ള ഒരു തീരുമാനവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും കോടിയേരി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ല;കോടിയേരി

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ല;കോടിയേരി

തിരുവനന്തപുരം: ഹൈദരാബാദിൽ നാളെ തുടങ്ങുന്ന സിപിഎം ദേശീയ സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാനുള്ള ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയേരി പറഞ്ഞു. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ നിലപാടുകളാകും ശ്രദ്ധേയമാകുക. കോൺഗ്രസുമായി ബന്ധം വേണ്ടെന്ന രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാൻ ദേശീയ ഘടകങ്ങളിലേക്ക് പുതുതായി ആരെ കൊണ്ട് വരണമെന്ന ചർച്ചകളും സജീവമാകുകയാണ്.

Read More

പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ പേരിലുള്ള ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തു എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് മോദിയേയും ആപ്പിനേയും പരിഹസിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രംഗത്തെത്തിയത്. ഞാന്‍ നരേന്ദ്രമോദി എന്റെ ആപ്പില്‍ കയറിയാല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ കൈമാറും. പതിവുപോലെ പ്രധാനപ്പെട്ട ഈ വാര്‍ത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദി. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രാജ്യത്തെ ഉപയോക്താക്കളുടെ [...]

Read More

വി. മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

വി. മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.മഹാരാഷ്ട്രയില്‍ ബി.ജെ.പി.യുടെ മൂന്ന് സീറ്റിലേക്ക് നാല് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു. എന്നാല്‍, ഒടുവില്‍ ഒരാള്‍ പത്രിക പിന്‍വലിക്കാന്‍ തയാറായതോടെയാണ് മുരളീധരന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

Read More

ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ ബിജെപി

ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ ബിജെപി

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ്-ബീഹാര്‍ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയം ഏല്‍പിച്ച അപ്രതീക്ഷിത പ്രഹരത്തിലാണ് ബിജെപി ക്യാംപ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരുമെന്ന പ്രവചനങ്ങള്‍ക്ക് തടയിടുന്നതാണ് കാവിക്കോട്ടയായ ഗൊരഖ്പുറിലടക്കം പാര്‍ട്ടിക്കുണ്ടായ തിരിച്ചടി. ബദ്ധശത്രുകളായിരുന്ന എസ്.പിയും ബി.എസ്.പിയും തമ്മില്‍ കൈകോര്‍ത്തതോടെ ലഭിച്ച വിജയം പ്രാദേശിക പാര്‍ട്ടികളുടെ ഐക്യനീക്കങ്ങളും ശക്തമാക്കും. കോണ്‍ഗ്രസിനും പുതുജീവന്‍ നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. തുടര്‍ച്ചയായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ബിജെപി നേടിയയെടുത്ത അനുകൂല അന്തരീക്ഷം എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്ന സന്ദേശമാണ് ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത്. ആറ് മാസം മുന്‍പുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ [...]

Read More

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ദിനകരന്‍

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ദിനകരന്‍

ചെന്നൈ : പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ആര്‍കെ നഗര്‍ എംഎല്‍എ ടിടിവി ദിനകരന്‍. അണ്ണാഡിഎംകെയെ വഞ്ചകരുടെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിനാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഈ മാസം 15ന് മധുരയില്‍ നടത്തുമെന്നും ദിനകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ പേരും പതാകയും അന്നേദിവസം ഒന്‍പത് മണിക്ക് പുറത്തുവിടും. ജയലളിതയുടെ മരണ ശേഷം എ ഐ ഡി എം കെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരുന്നു. ഒ പി എസും ഇ പി എസും നേതൃത്വം നല്‍കുന്ന [...]

Read More

എല്‍ ഡി എഫ് പരസ്യമായി മാപ്പ് പറയണം:  എം എം ഹസ്സന്‍

എല്‍ ഡി എഫ് പരസ്യമായി മാപ്പ് പറയണം: എം എം ഹസ്സന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കെട്ടിച്ചമച്ചതാണെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സന്‍. മാണിക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ബാര്‍ക്കോഴക്കേസ് കെട്ടിച്ചമതെന്ന് തെളിഞ്ഞെന്ന് എം എം ഹസ്സന്‍ പറഞ്ഞു. ഇതിന്‍റെ പേരിൽ എൽ.ഡി.എഫ് നിയമ സഭയ്ക്ക് അകത്തും പുറത്തും കാട്ടിക്കൂട്ടിയ അക്രമങ്ങൾക്ക് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും ഹസ്സന്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ മൂന്നാം തവണയാണ് കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. കോഴ വാങ്ങിയതിന് തെളിവ് [...]

Read More

പണവും സ്വാധീനവും ഉപയോഗിച്ചുള്ള ജയം: സീതാറാം യെച്ചൂരി

പണവും സ്വാധീനവും ഉപയോഗിച്ചുള്ള ജയം: സീതാറാം യെച്ചൂരി

പണക്കൊഴുപ്പിന്റെയും മസില്‍പവറിന്റെയും വിജയമാണ് ബിജെപി മണിപ്പൂരിലടക്കം നേടിയതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുവിരുദ്ധശക്തികളെ കൂട്ടിയിണക്കാന്‍ കഴിഞ്ഞതിലാണ് ബിജെപിക്ക് ത്രിപുരയില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്നും യെച്ചൂരി പറഞ്ഞു. തോല്‍വി സംഭവിച്ചുവെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട് പ്രവര്‍ത്തനം തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി.

Read More

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശൂരിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എംഎൽഎ എന്നിവർ ഉൾപ്പെടെ 10 പുതുമുഖങ്ങൾ സംസ്ഥാന സമിതിയിൽ ഇടം നേടി. 87 അംഗ സമിതിയിൽ മന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പെടെ 9 പേരെ ഒഴിവാക്കി. അതേസമയം, മന്ത്രിസഭാ പുനസംഘടന ഉണ്ടാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ പാർട്ടിയിൽ നിലനിന്ന വിഭാഗീയയിൽ വലിയ മാറ്റം വന്നുവെന്ന് കോടിയേരി [...]

Read More