Category: READERS’ CORNER

അഹങ്കാരമല്ല, ആവേശമാണ് അഭിമാനമാണ്

അഹങ്കാരമല്ല, ആവേശമാണ് അഭിമാനമാണ്

പൊന്മള. പൊന്ന് വിളയുന്ന മല ഇവിടെ വിളയുന്ന പൊന്നിനൊന്നും ഒരു പക്ഷെ വെട്ടിതിളങ്ങുന്ന നിറപ്പകിട്ടില്ല,അതു കൊണ്ടു തന്നെ പൊന്നും തേടി വരുന്നവരാരും നിരാശരാകേണ്ടി വന്നേക്കാം.ഈ നാട്ടിലെ പൊന്നെന്നാൽ ഇവിടെ ജനിച്ചു വളർന്നവർ ആണ്, പൊന്മളക്കാർ എന്ന് വിളിക്കപ്പെടുന്ന മിന്നാതെ മിന്നുന്ന ഒരു കൂട്ടം പൊന്ന്. പൊന്മള പ്രദേശം രൂപം കൊണ്ട നാൾ മുതൽക്കേ ഓരോ പൊന്മളക്കാരും ഈ നാടിന്റെ യശസ്സ് വാനോളം ഉയർത്തിയിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ ചേരൂർ പടയിൽ തുടങ്ങി ഐക്യ രാഷ്ട്ര സഭയും കടന്ന് ഇന്നത് [...]

Read More

പുനർജനി

പുനർജനി

നിന്നിൽ നിന്നുയിരാർന്ന പുനർജനിയുടെ മന്ത്രങ്ങൾ നെഞ്ചിലേറ്റിയാണ് നീയെന്ന തേന്മാവിലേക്ക് ഞാൻ പടർന്നു കയറിയത്. മുളയറ്റ് പോയ ഉണങ്ങിയ വള്ളിത്തലപ്പിൽ പ്രതീക്ഷയുടെ പൂമൊട്ടുകൾ വിടർത്താൻ തുടങ്ങിയത്. വന്മരമായ് പടർന്നു നില്ക്കുമ്പോഴും താഴ്ന്നൊരു ചില്ല നീയെനിക്കായി കാത്തു വെച്ചു ഏകാത്മനേ ഉരുവിടുന്ന സ്നേഹമന്ത്രങ്ങളിൽ മുല്ലവളളിയ്ക്കീ തേന്മാവ് തുണയായിരിക്കട്ടെ.

Read More

മോഹൻദാസ് വയലാംകുഴി എഴുതുന്നു;ഞാൻ കണ്ട 50 പെണ്ണുങ്ങൾ

മോഹൻദാസ് വയലാംകുഴി എഴുതുന്നു;ഞാൻ കണ്ട 50 പെണ്ണുങ്ങൾ

കരാർ പ്രകാരം ആറ് മാസത്തേക്കും ഒരു വർഷത്തേക്കും പ്രണയിക്കുന്നവരെ ആർക്കെങ്കിലും പരിചയമുണ്ടോ ?? ഞാൻ രണ്ടാം വർഷ ബിരുദത്തിന് പഠിക്കുമ്പോഴാണ് ക്ളാസ്സിലുള്ള ഒരു പെൺകുട്ടി അടുത്ത കോളേജിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഒരുത്തനുമായി പ്രണയത്തിലാകുന്നത്. ഞങ്ങൾ ചോദിച്ചപ്പോൾ ഇതൊരു കോൺട്രാക്റ്റ്‌ പ്രണയമാണെന്നും 6 മാസം കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിശ്വാസമായില്ല. മാത്രമല്ല അവർ തമ്മിൽ ഒരിക്കലും പിരിയില്ലെന്ന് മാത്രമല്ല കല്യാണം കഴിക്കുമെന്നുവരെ ഞങ്ങൾ ബെറ്റ് വച്ചു. കൃത്യമായി ഗിഫ്റ്റുകൾ കൈമാറുകയും ഐസ്ക്രീം പാർലറിലും ഫാൻസി [...]

Read More

ആത്മാക്കൾ

ആത്മാക്കൾ

കായലിന്റെ ആഴങ്ങളിലിന്നും നിലവിളികൾ കുരുങ്ങിക്കിടക്കുന്നുണ്ടാകാം പാതിമയക്കത്തിൽ മുങ്ങാംകുഴിയിട്ടു പോയ സ്വപ്നങ്ങളുടെ നീർചിത. ചേതനയറ്റ് പുറത്തെത്തിയപ്പോഴും കൈവെളളയ്ക്കുള്ളിൽ ചേർത്തു പിടിച്ച ജീവിതമുണ്ടായിരുന്നു. ഒരു നിമിഷത്തെ ചുഴലിയിൽ അടിഞ്ഞു പോയത് ഒരു ജന്മത്തെ മോഹങ്ങളായിരുന്നു. ഒരു സ്മൃതി മണ്ഡപത്തിലും ഒരു പിടി പൂക്കളിലും നാടിന്റെ ഓർമ്മയിൽ പുതുക്കപ്പെടുമ്പോഴും ആഴങ്ങളിലെവിടെയോ ശ്വാസം ലഭിക്കാതെ ചില ആത്മാക്കൾ വിങ്ങിപ്പൊട്ടുന്നുണ്ടാകും.

Read More

ഒരു കഥ

ഒരു കഥ

തിരക്കേറിയ നിരത്തിലൂടെ പാഞ്ഞു പോകുന്ന വെളുത്ത വാഹനത്തിന്റെ ഓരോ നിലവിളി ശബ്ദത്തിലും ഒരു കഥയുണ്ടാകും. നിലക്കാത്ത പ്രാർത്ഥനയും തോരാത്ത കണ്ണുനീരും ഓരോ യാത്രയിലും അനുഗമിക്കുന്നുണ്ടാകാം. അറുത്തുമാറ്റിയ ഒരു കുരുക്കിന്റെ കഷ്ണമുണ്ടാകാം. ശ്വാസം മുട്ടിപ്പിടഞ്ഞ ഹൃദയത്തിൽ ഒരു കുടം വെള്ളമുണ്ടാകാം. ഇരമ്പിപ്പാഞ്ഞ യൗവ്വനത്തിന്റെ മുരളിച്ചകളുണ്ടാകാം. ഓർക്കാപ്പുറത്ത് ജീവനിലേക്ക് വീണ കാലപാശമുണ്ടാകാം. അറിയാതെ പറ്റിയ ഒരു കൈത്തെറ്റുണ്ടാകാം. അറിഞ്ഞു ചെയ്തോരു അപരാധവുമുണ്ടാകാം. എന്തെന്നു പറഞ്ഞാലും ആ നിലവിളിയ്ക്കൊപ്പം ഈശ്വരന്റെ ഒരു കയ്യൊപ്പുണ്ടാകാം. എന്തെന്നാൽ. എരിഞ്ഞു തീരാറായ ജീവനെ കാത്തുരക്ഷിക്കാൻ രണ്ടു [...]

Read More

കോഴികളുടെ ലോകം

കോഴികളുടെ ലോകം

ഷൂട്ട്‌ തീർന്ന് ആർട്ടിസ്റ്റുകളും ടെക്നീഷന്മാരും ബൈ പറഞ്ഞു പോയി ലൈറ്റുകളെല്ലാം വാരിപ്പറക്കി പാക്ക്‌ ചെയ്ത്‌ ഫ്ലോർ മേനേജരെ ഏൽപ്പിച്ചിട്ട്‌ പോകാനിറങ്ങുമ്പൊ അതാ പിന്നിൽ നിന്നൊരു വിളി.” ഹലോ ഈ കോഴി നിങ്ങടതല്ലേ…ശരിയാണല്ലോ…ഈ കോഴിയെ ഷൂട്ടിനു പ്രോപ്പർട്ടിയായി മേടിച്ചതാണു.പക്ഷേ പോകാനിറങ്ങിയപ്പോ മറന്നു പോയി. ഒരു കവറു തപ്പി കോഴിയെ അതുമ്മേ കേറ്റി വണ്ടിയിൽ കേറി.വീട്ടിലേക്കുള്ള വഴിയിൽ മൊത്തം ഈ കോഴിയെ എന്തു ചെയ്യും എന്നുള്ളതായിരുന്നു ആലോചന.കയ്യിലിരിക്കുന്നത്‌ നിസാരപ്പെട്ട കോഴിയല്ല.ഒരു ഫോട്ടോഷൂട്ടിൽ ഗംഭീരമായ അഭിനയം കാഴ്ച്ചവച്ച സെലിബ്രിറ്റി കോഴിയാണു.എനിക്കാണേ തിന്നുള്ള [...]

Read More

ചില മഴകൾ

ചില മഴകൾ

ചില നഷ്ടങ്ങൾ ഓർമ്മിപ്പിക്കും. മുഖത്തേക്കു വീഴുന്ന മഴത്തുള്ളികൾക്കൊപ്പം കണ്ണുനീരിന്റെ ഉപ്പു കലരും. മാനത്തെ ഓരോ വെള്ളിനൂലിഴകളും നെഞ്ചിലേക്കോരോ പന്തങ്ങൾ കൊളുത്തും. കാതു തുളയ്ക്കുന്ന ഇടിമുഴക്കങ്ങൾ ഓർമ്മയുടെ പെരുമ്പറകൾ ഉറക്കെ കൊട്ടും. എത്ര നോവുകൾ തന്നാലുമെപ്പൊഴും ഈ മഴയ്ക്കൊപ്പം നാമാ നഷ്ടങ്ങളെയും വല്ലാതെ സ്നേഹിക്കും.

Read More

വിഷു

വിഷു

വിഷുദിനപ്പുലരിയില്‍ വിഷുക്കണിക്കൊന്നയില്‍ വിഷുപ്പക്ഷി പാടുന്നു വിത്തും കൈക്കോട്ടും കണികാണ്മതുണ്ടു ഞാന്‍ വിരലഞ്ചുംവേണുവായ്‌ നാദമുതിര്‍ക്കുമെന്‍ ഉണ്ണിതന്‍ മുഖപത്മം ഇക്കുറി ഞാനെന്‍റെ കാവ്യാക്ഷരങ്ങളാല്‍ സദ്യ വിളമ്പിടുന്നു ഹൃദയ പത്മങ്ങളില്‍ കൈനീട്ടമേകുവാന്‍ സ്നേഹമല്ലാതില്ല നാണയം. കൈക്കുമ്പിള്‍ നീട്ടുന്ന സഖ്യമേ ഏവര്‍ക്കുമാശംസ- യേകുന്നു ഹൃദ്യമാം- ഭാഷയില്‍, സന്തതം സ്വീകരിച്ചീടുക..!

Read More

മകൾ അച്ഛന് എഴുതിയ കവിത

മകൾ അച്ഛന് എഴുതിയ കവിത

The Warmth of Your Love do Linger! ——————-=-=————-=-= The warmth of your Love In your finger When you made me Walk For the first time That warmth do linger The warmth of your Love In your words When you made me speak For the first time That warmth do linger The warmth of your love [...]

Read More

ഡിസംബർ

ഡിസംബർ

നിന്നെ എനിക്കിഷ്ടമാണ് … മഞ്ഞു മൂടിയ പുലർകാലങ്ങളിൽ രക്തമുറയുന്ന തണുപ്പിലേക്ക് വിളിച്ചുണർത്തുന്ന നിന്നോട് എനിക്ക് എന്തെന്നില്ലാത്ത പ്രണയമാണ് … ഇലത്തുമ്പുകളിലെ മഞ്ഞുകണങ്ങൾ തൊട്ടുനോക്കി ആവി പറക്കുന്ന ചായക്കോപ്പയുമായി അലസമായിരിക്കുമ്പോൾ നിന്നെ ഞാൻ വല്ലാതെ സ്നേഹിച്ചു പോകുന്നു…. പുൽക്കൂടുകൾ പണിതുയരുന്ന വിണ്ണിലെ നക്ഷത്രങ്ങൾ മണ്ണിലേക്കിറങ്ങുന്ന ദൈവപുത്രന്റെ തിരുപ്പിറവി കാത്തിരിക്കുന്ന തണുത്ത രാവുകളിലെന്നും നിന്നെയെനിക്കിഷ്ടമാണ് … ഡിസംബർ നീയെന്നുമെനിക്കൊരു നഷ്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ആരവങ്ങളുമായി കടന്നു പോയ ഒരു വർഷത്തിന്റെ ഓർമ്മപ്പെടുത്തൽ കലണ്ടറിലെ അവസാന താളായി മറിഞ്ഞു തീരുമ്പോഴും പുതുവർഷ പിറവിയുടെ [...]

Read More