FLASH NEWS

    നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി     രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു

Category: SPORTS

ഇന്ത്യന്‍ ടീമിനെ ഇനി രവി ശാസ്ത്രി പരിശീലിപ്പിക്കും

ഇന്ത്യന്‍ ടീമിനെ ഇനി രവി ശാസ്ത്രി പരിശീലിപ്പിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രവി ശാസ്ത്രിയെ ബി‌സി‌സി‌ഐ ഉപദേശക സമിതി തെരഞ്ഞെടുത്തു. 2019 ലോകകപ്പ് വരെ രവി ശാസ്ത്രി പരീശീലകനായി തുടരും. ടീ ഡയറക്ടറായി നേരത്തെ പ്രവര്‍ത്തിച്ച പരിചയം ശാസ്ത്രിക്ക് തുണയായി. വീരേന്ദർ സേവാഗ്, രവി ശാസ്ത്രി, ടോം മൂഡി, റിച്ചാർഡ് പൈബസ്, ദോഡ ഗണേഷ്, ലാൽചന്ദ് രജ്പുത്ത്, ലാൻസ് ക്ലൂസ്‌നർ, രാകേഷ് ശർമ (ഒമാൻ ദേശീയ ടീം പരിശീലകൻ), ഫിൽ സിമ്മൺസ്, ഉപേന്ദ്രനാഥ് ബ്രംഹചാരി (ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത എഞ്ചിനീയർ) എന്നിവരാണ് പരിശീലകനാവാന്‍ [...]

Read More

ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികൾക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെ

ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികൾക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെ

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് പശുക്കളെ. കന്നുകാലികള്‍ക്ക് പ്രധാന്യം നല്‍കുന്ന റബാരി സമുദായമാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പശു സംരക്ഷണത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ഇത്തരത്തിലൊരു സമ്മാനം ഏര്‍പ്പെടുത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം. പശുവിനെ ദേശീയ മൃഗമാക്കണമെന്നും സമ്മാനദാന ചടങ്ങിനിടെ ചിലര്‍ അഭിപ്രായപ്പെട്ടു. സമ്മാനമായി ലഭിച്ച പശുക്കളുമായി മൈതാനത്തു നില്‍ക്കുന്ന ടീമംഗങ്ങളുടെ ചിത്രവും വൈറലായിട്ടുണ്ട്.

Read More

ഇന്ത്യ-പാക് മത്സരം കാണാന്‍ വിജയ് മല്യയും

ഇന്ത്യ-പാക് മത്സരം കാണാന്‍ വിജയ് മല്യയും

എജ്ബാസ്റ്റണ്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയും എത്തി. വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്റെയും സുനില്‍ ഗവാസ്‌കറുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ എഎന്‍ഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. നേരത്തേ, ബ്രിട്ടന്‍ പോലീസായ സ്‌കോട്ലന്‍ഡ് യാര്‍ഡിന്റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വന്‍തുക തിരികെ ലഭിക്കാതെ [...]

Read More

സി.കെ. വിനീതിന് ജോലി നല്‍കും : മന്ത്രി മൊയ്തീന്‍

സി.കെ. വിനീതിന് ജോലി നല്‍കും : മന്ത്രി മൊയ്തീന്‍

തൃശൂര്‍: ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കുമെന്ന് കായികമന്ത്രി എ. സി . മൊയ്തീന്‍ തൃശൂരില്‍ പറഞ്ഞു. അടുത്ത ദിവസം കേന്ദ്ര കായിക മന്ത്രിയുമായി സംസാരിക്കും. പരിഹാരമില്ലെങ്കില്‍ വിനീതുമായി സംസാരിച്ച് കേരളം ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിനീതിനെ പിരിച്ചുവിടാനുള്ള നീക്കമറിഞ്ഞ് സി.എ.ജിക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഏജീസ് ഓഫീസ് അത് പരിഗണിക്കാതെ പിരിച്ചു വിടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Read More

കാമറൂണിന് ആഫ്രിക്കൻ നേഷൻസ് കിരീടം

കാമറൂണിന് ആഫ്രിക്കൻ നേഷൻസ് കിരീടം

ലിബ്രവില്ലെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കാമറൂണ്‍ സ്വന്തമാക്കി. ഗാബോണ്‍ തലസ്ഥാനമായ ലിബ്രവില്ലെയില്‍ നടന്ന ഫൈനൽ മത്സരത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് കാമറൂണ്‍ കിരീടം സ്വന്തമാക്കിയത്. കാമറൂണിന്റെ അഞ്ചാം ആഫ്രിക്കന്‍ നേഷന്‍സ് കിരീടമാണിത്. 22-ാം മിനിറ്റില്‍ ആഴ്‌സണല്‍ താരം മുഹമ്മദ് എല്‍നേനിയിലൂടെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍, 59-ാം മിനിറ്റില്‍ കാമറൂണ്‍ സമനില പിടിച്ചു. നിക്കോളാസ് എന്‍കൊലുവായിരുന്നു സ്‌കോറര്‍. 88-ാം മിനിറ്റില്‍ വിന്‍സന്റ് അബുബക്കറും ലക്ഷ്യം കണ്ടതോടെ കാമറൂണ്‍ കിരീടത്തിലേക്ക് നടന്നുകയറുകയായിരുന്നു.

Read More

ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് ആര്‍.പി സിങ് | Video

ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് ആര്‍.പി സിങ് | Video

സൂറത്ത്: മുംബൈക്കെതിരായ രഞ്ജിട്രോഫി ഫൈനല്‍ മത്സരത്തിനിടെ മുന്‍ ഇന്ത്യന്‍ പേസറും ഗുജറാത്ത് താരവുമായ ആര്‍.പി സിങ്ങിന്റെ മോശം പെരുമാറ്റം ചര്‍ച്ചയാവുന്നു. സെല്‍ഫി ആവശ്യപ്പെട്ട ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞതാണ് ആര്‍പിയെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദം. ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ആര്‍.പി സിങ്. ഇതിനിടെയിലാണ് ആരാധകന്‍ സെല്‍ഫി ആവശ്യപ്പെട്ടത്. എന്നാല്‍ ഫോണ്‍ വലിച്ചെറിഞ്ഞാണ് ആര്‍.പി ഇതിനോട് പ്രതികരിച്ചത്. നേരത്തെ കാണികള്‍ക്ക് നേരെ നടുവിരലുയര്‍ത്തിയും ആര്‍.പി വിവാദങ്ങളില്‍ കളം നിറഞ്ഞിരുന്നു. ഇന്ത്യക്ക് വേണ്ടി 14 ടെസ്റ്റുകളും 58 ഏകദിനങ്ങളും 10 [...]

Read More

പോണ്ടിംഗ് ഓസ്ട്രേലിയന്‍ 20 20 ടീം പരിശീലകന്‍

പോണ്ടിംഗ് ഓസ്ട്രേലിയന്‍ 20 20 ടീം പരിശീലകന്‍

ഓസ്ട്രേലിയ:ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും, മുന്‍ ക്യാപ്റ്റനുമായ റിക്കിപോണ്ടിംഗ് ടീമിന്‍റെ 20 20 ടീമിന്‍റെ പരിശീലകനായി നിയമിച്ചു.ഓസ്ട്രേലിയന്‍ ക്രിക്കറ്റാണ് ഇക്കാര്യം വെക്തമാക്കിയത്.ഓസ്ട്രേലിയില്‍ വച്ച് ഫെബ്രുവരി മാസം ശ്രീലങ്കക്ക് എതിരായിട്ടുള്ള മൂന്നു മത്സരങ്ങളില്‍ പോണ്ടിംഗ് ടീമിനെ പരിശീലിപ്പിക്കും. മുൻ അന്താരാഷ്ര്‌ടതാരം ജസ്റ്റിൻ ലാംഗർ പരിശീലിപ്പിക്കുന്ന ഓസീസിൽ ടീമിൽ സഹപരിശീലകനായാണ് പോണ്ടിംഗിനെ നിയമിച്ചിരിക്കുന്നത്. ഇവരെ കൂടാതെ പേസ് ബൗളർ ജാസൺ ഗില്ലസ്പിയും ഓസിസ് ടീമിനെ പരിശീലിപ്പിക്കും.കൺസൾട്ടന്റ് വ്യവസ്‌ഥയിലാണ് പോണ്ടിംഗിന്റെ നിയമനമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

Read More

ലിയാന്‍ഡര്‍ പെയ്സ് വിരമിച്ചേക്കും

ലിയാന്‍ഡര്‍ പെയ്സ് വിരമിച്ചേക്കും

ന്യൂഡല്‍ഹി:ഇന്ത്യന്‍ ടെന്നീസ് വിസ്മയം ലിയാന്‍ഡര്‍ പെയ്സ് അന്താരാഷ്ട്ര ടെന്നീസില്‍ നിന്നും വിരമിച്ചേക്കും എന്ന സൂചന. പെയ്സ് തന്നെയാണ് ഈ സൂചന നല്‍കിയത്. തന്‍റെ കരിയറിലെ അവസാന മാസങ്ങളാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞ പെയ്സ് പക്ഷെ വിരമിക്കലിന്‍റെ കൃത്യമായ തീയതി പറഞ്ഞിട്ടില്ല. ഡേവിസ് കപ്പിലെ 43 ആം ഡബിള്‍സ് ജയത്തിലൂടെ റെക്കോര്‍ഡ് സ്വന്തമാക്കിയാല്‍ വിരമിച്ചേക്കുമെന്നാണ് സൂചന. 43കാരനായ പെയ്സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരമാണ്. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ വെങ്കലം നേടിയതാണ് [...]

Read More

ചെന്നൈ ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി

ചെന്നൈ ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി

ചെന്നൈ: ചെന്നൈ ടെസ്റ്റില്‍ ചരിത്രം കുറിച്ച് മലയാളി താരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി (303). ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ കരുണ്‍ രണ്ടാം ദിനത്തിലാണ് ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. വീരേന്ദര്‍ സേവാഗ് മാത്രമാണ് ഇതിന് മുന്‍പ് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള താരം. 381 ബോളിലാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. തന്റെ മുന്നാമത്തെ ടെസ്റ്റിലാണ് കരുണ്‍ അപൂര്‍വ നേട്ടം കൈവരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീണതിന് ശേഷം അഞ്ചാമനായാണ് [...]

Read More

അത്‌ലറ്റികോ ചാമ്പ്യന്മാര്‍

അത്‌ലറ്റികോ ചാമ്പ്യന്മാര്‍

കൊച്ചി: ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ മൂന്നാം സീസണിലെ ചാമ്പ്യന്മാര്‍. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന് കൊല്‍ക്കത്തയുടെ വിജയം. 37-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുഹമ്മദ് റാഫിയിലൂടെ ലീഡ് നേടിയെങ്കിലും 44-ാം മിനിറ്റില്‍ ഹെന്റിക്വെയിലൂടെ കൊല്‍ക്കത്ത സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി അന്റോണിയോ ജര്‍മന്‍, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, എല്‍ഹാജി നോയെ, [...]

Read More