Category: WORLD

ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാൽക്കൻ ഹെവി വിക്ഷേപിച്ചു

ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാൽക്കൻ ഹെവി വിക്ഷേപിച്ചു

കാലിഫോർണിയ:ലോകത്തെ ഏറ്റവും കരുത്തേറിയ റോക്കറ്റ് ഫാൽക്കൻ ഹെവി അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിൽ വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന സ്വകാര്യ സംരഭമായ സ്‍പേസ് എക്സ് ആണ് ഫാൽക്കൻ ഹെവി നിർമ്മിച്ചത്. ചൊവ്വാ പര്യവേക്ഷണം നടത്താൻ ഫാൽക്കൻ ഹെവി പ്രാപ്തമാണെന്നാണ് സ്പേസ് എക്സിന്റെ അവകാശവാദം. ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷവും അവ ഭൂമിയിലേക്ക് തിരികെ എത്തും എന്നതാണ് ഫാൽക്കൻ ഒമ്പത് റോക്കറ്റുകളുടെ പ്രത്യേകത. പിന്നീട് വീണ്ടും ഇവ വിക്ഷേപണത്തിന് ഉപയോഗിക്കാൻ കഴിയും.1,40,000 പൗണ്ട് വരെ ഭാരമുള്ള ചരക്കുകൾ വഹിക്കാൻ [...]

Read More

ചൈന മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

ചൈന മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

ബെയ്ജിങ്: പുതിയ മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ചൈന. അതേസമയം പ്രതിരോധമേഖലയ്ക്ക് ശക്തിപകരനാണെന്നും ഇതിനാല്‍ ലോക രാജ്യങ്ങള്‍ക്ക് ഭീഷിണിയില്ലെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരീക്ഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചൈന വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഉള്‍പ്പെടെയുള്ളവയ്ക്കു വന്‍ പ്രധാന്യമാണു പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണകുടം ലക്ഷ്യമാക്കുന്നത്. ബഹിരാകാശത്തു സ്ഥിതി ചെയ്യുന്ന ഉപഗ്രഹങ്ങളെ വരെ തകര്‍ക്കാന്‍ കഴിവുള്ള മിസൈലുകളും ആണവ ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ് ചൈന നിലവില്‍. അതേസമയം, ദക്ഷിണ കൊറിയയില്‍ [...]

Read More

സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ല – ട്രം‌പ്

സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ല – ട്രം‌പ്

വാഷിംഗ്ടണ്‍ : രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ താത്പര്യം സംരക്ഷിക്കുന്നതും,സുരക്ഷിതവുമായ കുടിയേറ്റം മാത്രമേ അംഗീകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റായ ശേഷം ആദ്യമായി യു.​എസ് സ്റ്റേറ്റ് ഒഫ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്പോഴായിരുന്നു ട്രംപിന്റെ സുപ്രധാന പ്രഖ്യാപനം. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വ്യവസ്ഥ കൊണ്ടുവരേണ്ട സമയമായിരിക്കുന്നു. തൊഴില്‍ വൈദഗ്ദ്ധ്യം ഉള്ളവരും ജോലി വേണമെന്ന്‌ആഗ്രഹമുള്ളവരും സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി സംഭാവന ചെയ്യാന്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന ലഭിക്കണം. ഇത്തരക്കാര്‍ അമേരിക്കയെ ബഹുമാനിക്കുകയും [...]

Read More

സൗദിയില്‍ അഴിമതി വേട്ട

സൗദിയില്‍ അഴിമതി വേട്ട

സൗദി:സൗദി രാജകുമാരന്റെ അഴിമതി വിരുദ്ധ നീക്കത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ കഴിയുന്നവരില്‍ നിന്ന് 106 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 6.75 ലക്ഷം കോടി രൂപ) വരുന്ന അനധികൃത സമ്പാദ്യം ഈടാക്കി. കസ്റ്റഡിയില്‍ കഴിയുന്നവരുമായി സാമ്പത്തിക ഒത്തുത്തീര്‍പ്പാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭൂമി, വാണിജ്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റികള്‍, പണം എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സൗദി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ മോജെബ് വ്യക്തമാക്കി. എന്നാല്‍ പിടിച്ചെടുത്ത ബിസിനസ്സുകളുടേയോ റിയല്‍ എസ്‌റ്റേറ്റുകളുടേയോ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്ത് വിട്ടില്ല. മറ്റ് ക്രിമിനല്‍ [...]

Read More

ഒമാനില്‍ ആറുമാസത്തേക്ക് വീസാവിലക്ക്

ഒമാനില്‍ ആറുമാസത്തേക്ക് വീസാവിലക്ക്

മസ്‌കറ്റ്: ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വീസ അനുവദിക്കില്ല. മനുഷ്യവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിയിറക്കിയത്. ഐടി, അക്കൗണ്ടിംഗ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സസ്, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മീഡിയ, മെഡിക്കല്‍, എന്‍ജിനീയറിംഗ്, ടെക്നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. [...]

Read More

കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു

കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു

കുവൈറ്റ്: കുവൈറ്റ് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമായ നടപടിയാണ് കുവൈറ്റ് സര്‍ക്കാരിന്റേത്. ശമ്പള കുടിശിഖ അടക്കം കിട്ടാനുള്ളതിനാല്‍ കുവൈറ്റില്‍ നിയമവിരുദ്ധമായി തുടരുന്ന പ്രവാസികള്‍ക്കെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ല. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ്. കുവൈറ്റ്: കുവൈറ്റ് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ആശ്വാസകരമായ നടപടിയാണ് കുവൈറ്റ് സര്‍ക്കാരിന്റേത്. ശമ്പള കുടിശിഖ അടക്കം കിട്ടാനുള്ളതിനാല്‍ കുവൈറ്റില്‍ നിയമവിരുദ്ധമായി തുടരുന്ന പ്രവാസികള്‍ക്കെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ല. ജനുവരി 29 മുതല്‍ ഫെബ്രുവരി [...]

Read More

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം

അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം

വാഷിംഗ്ടണ്‍: സര്‍ക്കാരിന് അടിയന്തരാവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്ന ബില്‍ പാസാകാതിരുന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി.ഫെബ്രുവരി എട്ടുവരെ സര്‍ക്കാര്‍ ചെലവിനുള്ള ഫണ്ട് നീട്ടി നല്‍കുന്നതിനുള്ള ബില്‍ ഇന്നലെയാണ് സെനറ്റ് പാസാക്കിയത്. 18 ന് എതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. ബില്‍ പ്രതിനിധി സഭയുടെ അംഗീകാരത്തിനായി അയക്കും.

Read More

കാബൂള്‍ ഭീകരാക്രമണം; അപലപിച്ച് അമേരിക്ക

കാബൂള്‍ ഭീകരാക്രമണം; അപലപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലായ ഇന്റര്‍കോണ്ടിനന്റലില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക. തികച്ചും അപലപനീയമായ സംഭവമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സ്ണ്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. അഫ്ഗാനിലെന്നല്ല ഒരു രാജ്യത്തും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നു പറഞ്ഞ ടില്ലേഴ്‌സണ്‍, രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള അഫ്ഗാന്റെ എല്ലാ ശ്രമങ്ങള്‍ക്കും അമേരിക്കയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കി. ആക്രമണത്തില്‍ 14 വിദേശികളും നാല് അഫ്ഗാന്‍ സ്വദേശികളുമടക്കം [...]

Read More

സ്റ്റാച്യു ഓഫ് ലിബര്‍ട്ടി തകര്‍ക്കാന്‍ ഐഎസ് പദ്ധതിയിട്ടു

സ്റ്റാച്യു ഓഫ് ലിബര്‍ട്ടി തകര്‍ക്കാന്‍ ഐഎസ് പദ്ധതിയിട്ടു

ന്യൂയോര്‍ക്ക് : അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, കുക്കര്‍ ബോംബ് വച്ച് തകര്‍ക്കാനും ക്രിസ്ത്യാനികളെ കൊന്നൊടുക്കാനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള നീല്‍ പ്രകാശ് എന്ന ഐഎസ് ഭീകരനാണ് ഇതിന്റെ സൂത്രധാരനെന്നും വെളിവായി. എന്നാല്‍ വിവരം ചോര്‍ന്നതിനാല്‍ പദ്ധതി പൊളിഞ്ഞു. യുഎസിലെ വിവിധ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ മുന്തീര്‍ ഒമര്‍ സലേ, ഫരീദ് മുമുനി എന്നിവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയിലടക്കം ന്യൂയോര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ [...]

Read More

ഇന്ത്യയെ ആണവ യുദ്ധത്തിന് വെല്ലുവിളിച്ച്‌ പാക്കിസ്ഥാൻ

ഇന്ത്യയെ ആണവ യുദ്ധത്തിന് വെല്ലുവിളിച്ച്‌ പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയെ ആണവ യുദ്ധത്തിന് വെല്ലുവിളിച്ച്‌ പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഖ്വാജ മുഹമ്മദ്. ‘ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശമാണ് ഇന്ത്യന്‍ സൈനിക മേധാവിയില്‍ നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കില്‍ ‍ഞങ്ങളുടെ ശക്തി പരീക്ഷിക്കാന്‍ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറുന്നതായിരിക്കും’- ഖ്വാജ ട്വിറ്ററില്‍ കുറിച്ചു. പാക് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശത്തെ കൂടാതെ വിദേശകാര്യ [...]

Read More